- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെരുപ്പ് ഊരിമാറ്റാൻ വൈകിയതിനെ സഹായിയെ മർദ്ദിച്ച നടൻ ബാലകൃഷ്ണ വീണ്ടും 'തല്ല്' വിവാദത്തിൽ; ഇത്തവണ സൂപ്പർ സ്റ്റാറിനെ ചൊടുപ്പിച്ചത് സെൽഫി എടുക്കാനെത്തിയ ആരാധകൻ; ആൾക്കൂട്ടത്തിനിടയിൽ വച്ച് ആരാധകനെ തല്ലുന്ന താരത്തിന്റെ വീഡിയോ വൈറലാകുന്നു
ചെരുപ്പ് ഊരിമാറ്റാൻ വൈകിയതിനെ തുടർന്ന് സഹായിയെ മർദ്ദിച്ച വിവാദം കെട്ടടങ്ങും മുൻപ് മറ്റൊരു തല്ലുകേസുമായി തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ.. പൊതുമധ്യത്തിൽ വച്ച് ആരാധകനെ തല്ലിയെന്നാണ് പുതുതായി ബാലകൃഷ്ണയ്ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. സെൽഫി എടുക്കാനെത്തിയ ആരാധകരിലൊരാളെയാണ് ബാലൃഷ്ണ തല്ലിയത്. ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ബാലകൃഷ്ണ യുവാവിന്റെ മുഖത്തടിക്കുകയായിരുന്നു. തെലങ്കാന മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സഹോദരിയുടെ ഭർത്താവായ ബാലകൃഷ്ണ തെരഞ്ഞെടുപ്പ് ക്യാംപയിനെത്തിയതായിരുന്നു.ഓഗസ്റ്റ് 23ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി നന്ദയാലിൽ എത്തിയതായിരുന്നു നന്ദമൂരി ബാലകൃഷ്ണ. എന്തായാലും ആരാധകനെ തല്ലുന്ന വീഡീയോയും നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ ബാലയ്യ എന്ന പേരിലാണ് നന്ദമൂരി ബാലകൃഷ്ണ അറിയപ്പെടുന്നത്. മുൻ മുഖ്യമന്ത്രി എൻടി രാമ രാവോയുടെ മകനാണ്. ഇതാദ്യമായല്ല നന്ദമൂരി ബാലകൃഷ്ണ ആരാധകരോട് മോശമായി പെരുമാറുന്നതും ആക്രമിക്കുന്നത്. ഒരു നിർമ്മാ
ചെരുപ്പ് ഊരിമാറ്റാൻ വൈകിയതിനെ തുടർന്ന് സഹായിയെ മർദ്ദിച്ച വിവാദം കെട്ടടങ്ങും മുൻപ് മറ്റൊരു തല്ലുകേസുമായി തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണ.. പൊതുമധ്യത്തിൽ വച്ച് ആരാധകനെ തല്ലിയെന്നാണ് പുതുതായി ബാലകൃഷ്ണയ്ക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. സെൽഫി എടുക്കാനെത്തിയ ആരാധകരിലൊരാളെയാണ് ബാലൃഷ്ണ തല്ലിയത്.
ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ബാലകൃഷ്ണ യുവാവിന്റെ മുഖത്തടിക്കുകയായിരുന്നു. തെലങ്കാന മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സഹോദരിയുടെ ഭർത്താവായ ബാലകൃഷ്ണ തെരഞ്ഞെടുപ്പ് ക്യാംപയിനെത്തിയതായിരുന്നു.ഓഗസ്റ്റ് 23ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കായി നന്ദയാലിൽ എത്തിയതായിരുന്നു നന്ദമൂരി ബാലകൃഷ്ണ.
എന്തായാലും ആരാധകനെ തല്ലുന്ന വീഡീയോയും നവമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. തെന്നിന്ത്യൻ സിനിമാ മേഖലയിൽ ബാലയ്യ എന്ന പേരിലാണ് നന്ദമൂരി ബാലകൃഷ്ണ അറിയപ്പെടുന്നത്. മുൻ മുഖ്യമന്ത്രി എൻടി രാമ രാവോയുടെ മകനാണ്. ഇതാദ്യമായല്ല നന്ദമൂരി ബാലകൃഷ്ണ ആരാധകരോട് മോശമായി പെരുമാറുന്നതും ആക്രമിക്കുന്നത്. ഒരു നിർമ്മാതാവുമായുള്ള വാക്കു തർക്കത്തിനൊടുവിൽ അയാളുടെ വീട്ടിൽ കയറി വെടിവെച്ചു എന്ന ആരോപണവും നന്ദമൂരി ബാലകൃഷ്ണയ്ക്കെതിരെ ഉണ്ട്.ഭരണകക്ഷിയായ തെലുങ്കുദേശത്തിന്റെ എംഎൽഎ. കൂടിയായ ബാലകൃഷ്ണ. ഹിന്ദുപൂരിൽ നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം.