- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവ് ഉപേക്ഷിച്ച അയൽവാസിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ തമിഴ്നാട്ടിലെത്തി മറ്റൊരു യുവതിയ പ്രേമിച്ച് വിവാഹം ചെയ്തു; ഭാര്യയും വീട്ടുകാരും പീഡന വിവരം അറിഞ്ഞപ്പോൾ ചെന്നൈയിലേക്ക് മുങ്ങി; കോളേജ് ക്യാന്റിനിൽ ജൂസ് 'മാസ്റ്റ'റായി ജോലി നോക്കിയിരുന്ന ബാലമുരുകനെ പൊലീസ് പൊക്കിയത് മറ്റൊരു യുവതിക്കൊപ്പം താമസിക്കുമ്പോൾ
മറയൂർ: ഭർത്താവ് ഉപേക്ഷിച്ച അയൽവാസിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തമിഴ്‌നാട്ടിലെ ശങ്കരൻകോവിലെത്തി വൈദ്യുത വകുപ്പ് ജീവനക്കാരന്റെ സഹോദരിയെ വിവാഹം കഴിച്ചു.റേപ്പ് കേസ്സിൽ പ്രതിയാണെന്ന് ഭാര്യ തിരിച്ചറിഞ്ഞപ്പോൾ ഇവിടെ നിന്നും മുങ്ങി ചെന്നൈ എക്മോറിൽ ചീന്നവീട് സെറ്റപ്പുമായി കുടുയേറി. വിലങ്ങുവീണത് കോളേജ് ക്യാന്റിനിൽ ജൂസ് 'മാസ്റ്റ'റായി തിളങ്ങി നിൽക്കുമ്പോൾ. പീഡനക്കേസ്സിൽ പിടിയിലായ ജൂസ് മേക്കർ ബാലമുരുക(34)ന്റെ ലീലാവിലാസങ്ങളെക്കുറിച്ച് മറയൂർ പൊലീസ് നൽകുന്ന പ്രാഥമീക വിവരങ്ങൾ ഇങ്ങിനെ. 2014-ലാണ് കാന്തല്ലൂർ ഗുഹനാഥപുരം സ്വദേശി ബാലമുരുകനെ(34)തിരെ അയൽവാസിയായ പെൺകുട്ടി മറയൂർ പൊലീസിൽ പരാതിയുമായി എത്തുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും താൻ ഗർഭിണിയാണെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം. നാട്ടിൽ കൃഷിപ്പണിയുമായി കഴിഞ്ഞുവരുന്നതിനിടെയാണ് ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന അയൽവാസിയായ യുവതിയുമായി ബാലമുരുകൻ അടുപ്പത്തിലായത്. ലക്ഷ്യം സാധിച്ചപ്പോൾ ഇയാൾ വിവാഹ
മറയൂർ: ഭർത്താവ് ഉപേക്ഷിച്ച അയൽവാസിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ചു. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തമിഴ്‌നാട്ടിലെ ശങ്കരൻകോവിലെത്തി വൈദ്യുത വകുപ്പ് ജീവനക്കാരന്റെ സഹോദരിയെ വിവാഹം കഴിച്ചു.റേപ്പ് കേസ്സിൽ പ്രതിയാണെന്ന് ഭാര്യ തിരിച്ചറിഞ്ഞപ്പോൾ ഇവിടെ നിന്നും മുങ്ങി ചെന്നൈ എക്മോറിൽ ചീന്നവീട് സെറ്റപ്പുമായി കുടുയേറി. വിലങ്ങുവീണത് കോളേജ് ക്യാന്റിനിൽ ജൂസ് 'മാസ്റ്റ'റായി തിളങ്ങി നിൽക്കുമ്പോൾ.
പീഡനക്കേസ്സിൽ പിടിയിലായ ജൂസ് മേക്കർ ബാലമുരുക(34)ന്റെ ലീലാവിലാസങ്ങളെക്കുറിച്ച് മറയൂർ പൊലീസ് നൽകുന്ന പ്രാഥമീക വിവരങ്ങൾ ഇങ്ങിനെ. 2014-ലാണ് കാന്തല്ലൂർ ഗുഹനാഥപുരം സ്വദേശി ബാലമുരുകനെ(34)തിരെ അയൽവാസിയായ പെൺകുട്ടി മറയൂർ പൊലീസിൽ പരാതിയുമായി എത്തുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും താൻ ഗർഭിണിയാണെന്നുമായിരുന്നു പരാതിയുടെ ഉള്ളടക്കം.
നാട്ടിൽ കൃഷിപ്പണിയുമായി കഴിഞ്ഞുവരുന്നതിനിടെയാണ് ഭർത്താവുമായി അകന്നുകഴിയുകയായിരുന്ന അയൽവാസിയായ യുവതിയുമായി ബാലമുരുകൻ അടുപ്പത്തിലായത്. ലക്ഷ്യം സാധിച്ചപ്പോൾ ഇയാൾ വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി. ഇതേത്തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്.
പൊലീസ് അന്വേഷിക്കുന്നുണ്ടെന്നുള്ള അറിവ് ലഭിച്ചതോടെ തമിഴ്‌നാട്ടിലേക്ക് വണ്ടികയറി. ശങ്കരൻകോവിലെത്തി ബന്ധുക്കളോടൊപ്പം കൂടി അല്ലറ-ചില്ലറ ജോലികളുമായി കഴിയവെയാണ് ഇവിടുത്തുകാരനായ വൈദ്യൂത വകുപ്പ് ജീവനക്കാരന്റെ സഹോദരിയുമായി പരിചയത്തിലാവുന്നത്.
വിവരം ബാലമുരുകൻ ബന്ധുക്കളെ അറിയിച്ചു.തുടർന്ന് ഇരുവീട്ടുകാരുമായി ആലോചിച്ച് വിവാഹവും നടന്നു. ഈ വിവാഹത്തിൽ ഇയാൾക്ക് ഒരു കുട്ടിയുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബാലമുരുകൻ പീഡനക്കേസ്സിലെ പ്രതിയാണെന്ന വിവരം ഇയാളുടെ ഭാര്യുടെ ബന്ധുക്കളുടെ ചെവിയിലെത്തിയത്.
ഇതേക്കുറിച്ച് ഭാര്യയും ബന്ധുക്കളും ചോദ്യം ചെയ്തതോടെ ഇവിടെ നിന്നും മുങ്ങി. പൊങ്ങിയത് ചെന്നൈ എക്മോറിൽ. ഇവിടെ വാടകയ്ക്ക് മുറിയെടുത്തായിരുന്നു താമസം. ഒപ്പം പ്രദേശവാസിയായ യുവതിയും ഉണ്ടായിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം.
സമീപത്തെ കേളേജ് ക്യാന്റിനിലെ ജൂസ്സ് മേക്കറായിട്ട് ജോലിചെയ്യുകയാണെന്നാണ് ഇയാൾ അയൽവാസികളോട് വെളിപ്പെടുത്തിയിരുന്നത്. പത്താം ക്ലാസ്സ് വരെ മാത്രമാണ് വിദ്യാഭ്യാസം. സ്ത്രീകളെ വളച്ചെടുക്കുന്ന കാര്യത്തിൽ ഇയാളുടെ മിടുക്ക് കേട്ടറിഞ്ഞപ്പോൾ പൊലീസും അന്തം വിട്ടു.
ലോംഗ്പെന്റിങ് കേസുകൾ പരിശോധിച്ചുവരവെയാണ് മറയൂർ പൊലീസ് ബലമുരുകനെതേടി അന്വേഷണം ആരംഭിച്ചത്. ഇടയ്ക്ക് മൊബൈൽ നമ്പർ കിട്ടിയത് നിർണ്ണായകമായി. എസ് ഐ ജി അജയകുമാർ, എസ് സി പി ഒ മാരായ അബ്ബാസ് ടി എം, ജോളി ജോസഫ് എന്നിവർ ചേർന്നാണ് ചെന്നൈയിൽ നിന്നും ബാലമുരുകനെ കസ്റ്റഡിയിൽ എടുത്തത്. തെളിവെടുപ്പിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.