- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീംകോടതി മാർഗനിർദ്ദേശം ഉള്ളതുകൊണ്ടാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ജലീൽ പുറത്തുപറയാത്തത്; ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സംരക്ഷിക്കില്ല; ഇ.ഡിയുടെ നപടി രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം സർക്കാരിന്റേതല്ല; ജലീലിനെ പിന്തുണച്ച് മന്ത്രി എകെ ബാലൻ
തിരുവനന്തപുരം: ജലീലിനെ നശിപ്പിക്കുക എന്നുള്ളത് യു.ഡി.എഫിന്റേയും മുസ്ലിംലീഗിന്റെയും ലക്ഷ്യമാണെന്ന് മന്ത്രി എ.കെ.ബാലൻ. ജലീൽ മതഗ്രന്ഥം സ്വീകരിച്ചതിൽ തെറ്റില്ലെന്നും ബാലൻ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സെക്രട്ടറിയേറ്റിൽ കെ.ടി.ജലീൽ രാജിവെക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ജലിലീന് പിന്തുണയുമായി മന്ത്രി ബാലൻ രംഗത്തു വന്നത്.
സുപ്രീംകോടതി മാർഗനിർദ്ദേശം ഉള്ളതുകൊണ്ടാണ് ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ ജലീൽ പുറത്തുപറയാത്തത്. ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സംരക്ഷിക്കില്ല. ഇ.ഡിയുടെ നപടി രാഷ്ട്രീയപ്രേരിതമാണെന്ന അഭിപ്രായം സർക്കാരിന്റേതല്ല. മാർക്കുദാന വിവാദത്തിൽ ജലീലിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും എ.കെ.ബാലൻ ചൂണ്ടിക്കാട്ടി.
'കസ്റ്റംസ് വിതരണം ചെയ്ത ഒരു സാധനമാണ് ജലീൽ വിതരണം നടത്തിയത്. ജലീൽ ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ മന്ത്രിയാണ്, വഖഫിന്റെ മന്ത്രിയാണ്. ഖുറാൻ ഒരു നിരോധിതഗ്രന്ഥമല്ല.' ബാലൻ പറഞ്ഞു.