- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ആറ് ജീവനക്കാരുള്ള സ്ഥാപനങ്ങളും ഇനി നിതാഖാത്ത് പരിധിയിൽ; 6 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ ചെറുകിട സ്ഥാപനങ്ങളുടെ പരിധിയിൽ; പുതിയ നിയമം ഡിസംബർ 11 മുതൽ; നൂറ് കണക്കിന് സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ
റിയാദ്:സൗദിയിൽ ആറ് ജീവനക്കാരുള്ള സ്ഥാപനങ്ങളും ഇനി നിതാഖാത്ത് പരിധിയിൽ വരും. നിതാഖാത് വ്യവസ്ഥയിൽ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ സൗദി അറേബ്യ മാറ്റം വരുത്തിയതോടെയാണ് നൂറ് കണക്കിന് സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുന്നത്. ഡിസംബർ11 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഒമ്പതിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് നിതാഖാതിൽ ഏറ്റവും ചെറിയ സ്ഥാപനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളെ രണ്ടാക്കി തിരിച്ചുകൊണ്ടു നിതാഖത്തിൽ മാറ്റം വരുത്തും. ഒന്നു മുതൽ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഏ വിഭാഗത്തിലും 6 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനത്തെ ബി വിഭാഗമായും പരിഗണിക്കും. നേരത്തെ 10 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിച്ചിരുന്നത്.എന്നാൽ ഇനി 6 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിക്കുക. ഈ സ്ഥാപനത്തിൽ നിശ്ചിത ശതമാനം സ്വദേശി വൽകരണം നടപ്പിലാക്കുകയും വേണം. ഒരു സ്ഥാപനത്
റിയാദ്:സൗദിയിൽ ആറ് ജീവനക്കാരുള്ള സ്ഥാപനങ്ങളും ഇനി നിതാഖാത്ത് പരിധിയിൽ വരും. നിതാഖാത് വ്യവസ്ഥയിൽ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ സൗദി അറേബ്യ മാറ്റം വരുത്തിയതോടെയാണ് നൂറ് കണക്കിന് സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുന്നത്. ഡിസംബർ11 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഒമ്പതിൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് നിതാഖാതിൽ ഏറ്റവും ചെറിയ സ്ഥാപനത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തരം സ്ഥാപനങ്ങളെ രണ്ടാക്കി തിരിച്ചുകൊണ്ടു നിതാഖത്തിൽ മാറ്റം വരുത്തും. ഒന്നു മുതൽ അഞ്ച് വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ഏറ്റവും ചെറിയ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഏ വിഭാഗത്തിലും 6 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനത്തെ ബി വിഭാഗമായും പരിഗണിക്കും. നേരത്തെ 10 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിച്ചിരുന്നത്.
എന്നാൽ ഇനി 6 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെയാണ് ചെറുകിട സ്ഥാപനങ്ങളായി പരിഗണിക്കുക. ഈ സ്ഥാപനത്തിൽ നിശ്ചിത ശതമാനം സ്വദേശി വൽകരണം നടപ്പിലാക്കുകയും വേണം.
ഒരു സ്ഥാപനത്തിൽ 6 ൽ കൂടുതൽ തൊഴിലാളികളുണ്ടായാൽ സ്വദേശിയെ നിയമിക്കാൻ നിർബന്ധിതരാവും. വരുന്ന ഡിസംബർ 11 മുതൽ ഈ ഭേദഗതി നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.ആറും അതിൽ കൂടുതലും ആളുകൾ ജോലി ചെയ്യുന്ന രാജ്യത്തെ നൂറുകണക്കിനു ചെറുകിട സ്ഥാപനങ്ങളെ പുതിയ നിയമം ബാധിക്കും.