- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദിവസത്തിനിടെ ഷാർജയിൽ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത് രണ്ട് കുട്ടികൾ; അശ്രദ്ധ മൂലം ഉണ്ടാകുന്ന കട്ടികളുടെ അപകട മരണത്തിന് രക്ഷിതാക്കൾക്ക് ജയിൽശിക്ഷ നൽകുമെന്ന് യുഎഇ
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഷാർജയിലെവ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് കുട്ടികൾ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. അൽ മജാസ് ടവറിന്റെ മുകളിൽ നിന്നും വീണ് 4 വയസ്സുകാരി അറബ് പെൺകുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഫൽറ്റിൽ ഒറ്റയ്ക്കായിരുന്ന കുട്ടി ജനൽ അടയ്ക്കുന്നതിന് വേണ്ടി കസേരയിൽ കയറി നിൽക്കുമ്പോഴാണ് അബദ്ധത്തിൽ തെന്നി വീണത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കെട്ടിടത്തിന്റെ താഴെ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച അൽ ഖാസിമിയ അപാർട്ട്മെന്റിലാണ് മറ്റൊരു അപകടം നടന്നത്. രണ്ടര വയസ്സുകാരി ജനലിൽ കയറി നിന്ന് കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടി തൽക്ഷണം മരിച്ചു. ഏഷ്യൻ വംശജയാണ് പെൺകുട്ടി. കുട്ടിയെ ഉറക്കി കിടത്തി മൂത്തകുട്ടിയെ സ്‌കൂളിൽ നിന്നും കൊണ്ടു വരാൻ പോയ സമയത്താണ് അപകടം നടന്നത്. ര ണ്ട് മരണങ്ങളും നടന്നത് ഒരേ പശ്ചാതലത്തിലാണെന്ന് ഷാർജ പൊലീസ് പറഞ്ഞു.കുട്ടികളെ വീട്ടിൽ ഒറ്റ
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഷാർജയിലെവ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് കുട്ടികൾ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചതായി റിപ്പോർട്ട്. അൽ മജാസ് ടവറിന്റെ മുകളിൽ നിന്നും വീണ് 4 വയസ്സുകാരി അറബ് പെൺകുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഫൽറ്റിൽ ഒറ്റയ്ക്കായിരുന്ന കുട്ടി ജനൽ അടയ്ക്കുന്നതിന് വേണ്ടി കസേരയിൽ കയറി നിൽക്കുമ്പോഴാണ് അബദ്ധത്തിൽ തെന്നി വീണത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കെട്ടിടത്തിന്റെ താഴെ നിന്നും കണ്ടെത്തിയത്.
ഞായറാഴ്ച അൽ ഖാസിമിയ അപാർട്ട്മെന്റിലാണ് മറ്റൊരു അപകടം നടന്നത്. രണ്ടര വയസ്സുകാരി ജനലിൽ കയറി നിന്ന് കളിക്കുന്നതിനിടെ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ കുട്ടി തൽക്ഷണം മരിച്ചു. ഏഷ്യൻ വംശജയാണ് പെൺകുട്ടി. കുട്ടിയെ ഉറക്കി കിടത്തി മൂത്തകുട്ടിയെ സ്‌കൂളിൽ നിന്നും കൊണ്ടു വരാൻ പോയ സമയത്താണ് അപകടം നടന്നത്. ര
ണ്ട് മരണങ്ങളും നടന്നത് ഒരേ പശ്ചാതലത്തിലാണെന്ന് ഷാർജ പൊലീസ് പറഞ്ഞു.കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു എന്നും പൊലീസ് രണ്ടു കേസിലും എടുത്ത് പറയേണ്ട കാര്യമാണ്. ഈ വർഷത്തിൽ ബാൽക്കണിയിൽ നിന്നും ജനലിൽ നിന്നും നാല് കുട്ടികളാണ് വീണത്. ഇതിൽ നാല് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു, മറ്റൊരു കുട്ടി ശരീരം തളർന്ന് കിടപ്പിലാണ്.കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് കുട്ടികൾ താഴെ വീണ് മരിക്കുന്ന സംഭവങ്ങൾ വർധിച്ചിരിക്കെ, ഇത്തരം കേസുകളിൽ രക്ഷിതാക്കൾക്ക് ജയിൽശിക്ഷ ഉറപ്പാക്കുമെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നല്കി. കുട്ടികൾക്ക് ആവശ്യമായ സുരക്ഷയും പരിചരണവും നൽകാത്ത കേസുകളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകി.
കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താതെ അപകടം സംഭവിച്ചാൽ രക്ഷിതാക്കൾക്ക് ജയിൽശിക്ഷയും പിഴയുമാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. പൊലീസും സിവിൽ ഡിഫൻസ് വിഭാഗവും നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കാത്തതാണ് ഇത്തരത്തിലുള്ള അപകടങ്ങൾക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. ചെറിയ കുട്ടികളുമായി താമസിക്കുന്നവർ മട്ടുപ്പാവിലേക്കുള്ള വാതിലും ജനലും തുറന്ന് വെക്കരുതെന്നാണ് ചട്ടം. ജനലിനും വാതിലിനും സമീപത്തായി കസേര പോലുള്ള വസ്തുക്കൾ വെക്കരുത്. കുട്ടികളെ തനിച്ചാക്കി പുറത്ത് പോകരുത്. മട്ടുപ്പാവുകളിൽ വീട്ടിലെ ഒരു തരത്തിലുള്ള ഉപകരണവും വെക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.