ഷാർജ: ബാൽക്കണിയിൽ തുണി അലക്കി വിരിച്ചതിന്റെ പേരിൽ ഷാർജയിൽ പിഴ അടച്ചത് മൂന്നുറോളം താമസക്കാർ. കെട്ടിടങ്ങളുടെ മുഖഛായക്ക് കോട്ടം വരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിലാണ് ഇവർക്ക് നഗരസഭ പിഴ ചുമത്തിയത്. മട്ടുപ്പാവുകളിൽ പുറത്തേക്ക് കാണുന്ന വിധത്തിൽ വസ്ത്രങ്ങൾ അലക്കിയിടുകയും ഡിഷുകൾ സ്ഥാപിക്കുകയും മറ്റ് വസ്തുക്കൾ വെക്കുകയും ചെയ്തവരും ഇക്കൂട്ടത്തിലുണ്ട്.

500 ദിർഹം വീതമാണ് പിഴ. പുറത്തേക്ക് കാണുന്ന വിധത്തിൽ മട്ടുപ്പാവുകളിൽ ഒന്നും വെക്കരുതെന്നാണ് ചട്ടം. ചട്ടം പ്രാബല്യത്തിൽ വന്ന് വർഷങ്ങൾ പിന്നിട്ടെങ്കിലും ലംഘനങ്ങൾ തുടർ കഥയായതോടെയാണ് അധികൃതർ ശക്മായ താക്കീതുമായി രംഗത്തെത്തിയത്.

സാധനങ്ങൾ പ്രദർശിപ്പിക്കുന്ന മട്ടുപ്പാവുകളുടെ ഫോട്ടോ എടുക്കലാണ് ആദ്യപടി. പിന്നിട് കെട്ടിടത്തിലെ നോട്ടക്കാരനോട് നിയമ ലംഘനം കണ്ടത്തെിയ മട്ടുപ്പാവുൾപ്പെട്ട മുറിയുടെ നമ്പർ ചോദിക്കും. എന്നിട്ടാണ് പിഴ രശീതി എഴുതുക. നിരവധി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടാണ് അധികൃതർ നിയമ നടപടികളിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരിളവും ലഭിക്കുകയില്ല.

പുറത്തേക്ക് കാണാത്ത വിധത്തിൽ മട്ടുപ്പാവുകളിൽ വസ്ത്രങ്ങൾ കഴുകിയിടുന്നതിൽ കുഴപ്പമില്‌ളെന്ന് നഗരസഭ അധികൃതർ പറഞ്ഞു. എന്നാൽ ഡിഷുകൾ അനുവദനീയമല്ല. എമിറേറ്റിന്റെ മുഖച്ഛായക്ക് മങ്ങലേൽപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് പിഴ.

മട്ടുപ്പാവുകളിൽ കസേരകളും മറ്റും കൊണ്ട് വെക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഇതിൽ കയറി കളിക്കുന്ന കുട്ടികൾ വീണ് മരിക്കാൻ കാരണമാകുന്നു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യമാണ് മട്ടുപ്പാവുകൾ കാലിയാക്കിയിടുക എന്ന ചട്ടം കൊണ്ട് വരാൻ കാരണം. 100 ലേറെ കുട്ടികളാണ് ഇതിനകം മട്ടുപ്പാവുകളിൽ നിന്ന് വീണ് മരിച്ചത്.
ഇത്തരം അപകടങ്ങൾ നടന്നാൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വികരിക്കാനാണ് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ നിർദ്ദേശം. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 933 എന്ന നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെ