തിരുവനന്തപുരം: കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ -17 വേൾഡ് കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന ബോൾ റൺ റാലിക്കു തിരുവനന്തപുരത്തു ആവേശത്തുടക്കം. പാറശാല ഗവണ്മെന്റ് വി.എച് .എസ് സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സി.കെ.ഹരീന്ദ്രൻ എംഎ‍ൽഎ. റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. കേരളം സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രെട്ടറിയും കായിക യുവജന കാര്യ ഡയറക്ടറുമായ സഞ്്ജയൻ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായ ജിജു ജേക്കബ്, വി.പി.ഷാജി, രാജീവ് കുമാർ എന്നിവർക്ക് ഫുട്ബോൾ കൈമാറി. മുൻ കായികതാരം ബീനാമോൾ ബോക്‌സിങ് ചാമ്പ്യൻ കെ.സി.ലേഖ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.