ഷാർജ : ബല്ലാ കടപ്പുറം നിവാസികളുടെ യു എ യിലെ കൂട്ടായ്മയായ ബല്ലാ പ്രവാസികൂട്ടായ്മ യാത്ര അയപ്പും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. ഷാർജ റോളയിലെതലശ്ശേരി റെസ്റ്റോറന്റ് (റഫീഖാസ് തട്ടുകട) ഓഡിറ്റോറിയത്തിൽ വെച്ച് നടന്നയോഗത്തിൽ ഹനീഫ വടകരയുടെ അദ്യക്ഷതയിൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ടും കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിചെയർമാനുമായ ജനാബ് എം പി ജാഫർ ബല്ലാകടപ്പുറം ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രമുഖപണ്ഡിതനും പ്രഭാഷകനുമായ ശിഹാബുദ്ദീൻ ബാഖവി കാങ്കോൽ പ്രാർത്ഥനക്ക് നേതൃത്വംനൽകി. മൂന്നരപതിറ്റാണ്ട് കാലം യു എ ഇ യിൽ പ്രവാസം നയിച്ച പി. ഹസൈനാർ എന്നഅസ്സുവിന് ബല്ലാ പ്രവാസി കൂട്ടായ്മയുടെ ഉപഹാരം ജനാബ് എം പി ജാഫറും, അബൂദാബി
ബല്ലാ കടപ്പുറം ജമാഅത് കമ്മിറ്റിയുടെ ഉപഹാരം ജമാഅത് സെക്രട്ടറി എ കെമൊയ്തീനും, ബല്ലാ കടപ്പുറം യു എ ഇ കെഎംസിസിയുടെ ആദരം ഷാർജ ജമാഅത്ത് പ്രസിഡണ്ട്‌കെ എച് മുഹമ്മദ് കുഞ്ഞിയും, ദുബൈ കെഎംസിസി യുടെ ആദരം എ കെ കുഞ്ഞബ്ദുള്ളയുംനിർവ്വഹിച്ചു.

ബല്ലാ കടപ്പുറം ജമാഅത് അബൂദാബി ശാഖാ കമ്മിറ്റി സെക്രട്ടറി എ കെ മൊയ്തീൻ, ഷാർജ സെക്രട്ടറി കെ എച് മജീദ്, എ കെ കുഞ്ഞബ്ദുള്ള, എൽ കെ നാസർ, എം പി അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു. മൂന്നര പതിറ്റാണ്ടു കാലം അനുഭവിച്ച പ്രവാസ ജീവിത കഥകൾവിവരിച്ച് കൊണ്ട് ഹസ്സൈനാർ സാഹിബ് വികാര നിർഭരമായ മറുപടി പ്രസംഗത്തിൽ ബല്ലാപ്രവാസി കൂട്ടായ്മയുടെയും നാട്ടുകാരുടെയും ജമാഅത്തിന്റെയും യാത്ര അയപ്പിനും ഉപഹാരത്തിനും എന്നും കടപ്പെട്ടവനായിരിക്കും എന്നും മരണംവരെ ഓർക്കുമെന്നുംപറഞ്ഞു. ഹാരിസ് എം പി സ്വാഗതവും ഇൽയാസ് ബല്ല നന്ദിയും പ്രകാശിപ്പിച്ചു.