മെൽബൺ: ബല്ലാരറ്റിലെ മലയാളികൾ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. കഴിഞ്ഞ അഞ്ചു വർഷമായി ബല്ലാരറ്റ്  മലയാളികളുടെ സാംസ്‌കാരിക സാമൂഹിക ആത്മീയ മേഖലകളെ ഒത്തൊരുമയോടെ മുന്നോട്ട്  കൊണ്ടുപോകുന്ന' കൂട്ടായ്മയുടെ' പുതിയ പ്രസിഡന്റ്  ആയി സാജു പോളിനെയും വൈസ് പ്രസിഡന്റ് ആയി സെബാസ്റ്റ്യൻ  ചെല്ലാട്ടിനെയും സെക്രട്ടറി ആയി ജലേഷ് അബ്രാഹാമിനെയും  ജോയിന്റ് സെക്രട്ടറിയായി  എലിസബത്ത് ജോസഫിനെയും ട്രെഷറർ ആയി ബിജു ജോസഫിനെയും ആത്മീയ കാര്യങ്ങളുടെ ഏകോപനത്തിനായി ഡോൺ സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു.

ഈസ്റ്റർ വിഷു ആഘോഷങ്ങൾക്കിടെയാണ് തിരഞ്ഞെടുപ്പ്  നടത്തിയത്. ആഘോഷങ്ങൾക്ക് നിലവിലെ ഭാരവാഹികൾ ആയ സിജോ ജോർജ് ഈന്തനാകുഴി, ജോർജ് മാണിക്കത്താൻ, ജെറി മോഹൻ, ഷാൻ തോമാസ്, ഡോൺ സെബാസ്റ്റ്യൻ  എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന ചടങ്ങിൽ എ.കെ.രവീന്ദ്രൻ ഈസ്റ്റർ വിഷു സന്ദേശം നല്കി. ജോൺ തോമസ്, ഡോ. നിതിൻ, സിജോ ജോർജ് ഈന്തനാകുഴി  എന്നിവർ സംസാരിച്ചു. സ്‌കന്ദ മാതാ ഡാൻസ് സ്‌കൂളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും അശ്വിൻ ജോർജിന്റെ  സംഗീതവിരുന്നും ഏവരുടെയും സഹകരണവും  ചടങ്ങുകൾക്ക് മാറ്റ്  കൂട്ടി.