- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധനഗ്ന ചിത്രങ്ങൾകൊണ്ട് പാരമ്പര്യവാദികളെ പ്രകോപിപ്പിച്ചിരുന്ന പാക്കിസ്ഥാനി മോഡലിനെ കൊന്ന കേസിൽ ഇമാമും അറസ്റ്റിലായി; പിടിയിലായത് മോഡലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് വിവാദത്തിലായ പുരോഹിതൻ
അർധനഗ്ന ചിത്രങ്ങളിലൂടെ പാക്കിസ്ഥാന്റെ കിം കർദാഷിയാൻ എന്ന് കുപ്രസിദ്ധിയാർജിച്ച ക്വാൻഡൽ ബലോച്ചെന്ന 26-കാരി മോഡലിനെ കൊന്ന കേസിൽ അവർക്കൊപ്പം ചിത്രങ്ങളെടുത്ത് വിവാദത്തിലായ മുസ്ലിം പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് ബലോച്ചിനെ കഴുത്ത് ഞെരിച്ച് കൊന്നനിലയിൽ കണ്ടെത്തിയത്. ബലോച്ചിന്റെ സഹോദൻ മുഹമ്മദ് വസീമിനെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അർധനഗ്നമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബലോച്ച് പ്രശസ്തിയിലേക്കുയർന്നത്. മതമൗലിക വാദികളിൽനിന്ന് കടുത്ത വിമർശനം നേരിടേണ്ടിവന്ന ബലോച്ചിന് പല ഭാഗത്തുനിന്നും വധഭീഷണി നേരിടേണ്ടിവന്നിരുന്നു. ഇതിനിടെയാണ് അവർ കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലപാതകമാണിതെന്ന് പൊലീസ് കരുതുന്നു. സഹോദരൻ വസീം കുറ്റം സമ്മതിക്കുകയും ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് മുസ്ലിം പുരോഹിതനായ മുഫ്തി അബ്ദുൾ ഖാവിയെ അറസ്റ്റ് ചെയ്തത്. ബലോച്ചിന്റെ സഹോദരനുമായി ഇയാൾ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. കൊലചെയ്യപ്പെടുന്നതിന
അർധനഗ്ന ചിത്രങ്ങളിലൂടെ പാക്കിസ്ഥാന്റെ കിം കർദാഷിയാൻ എന്ന് കുപ്രസിദ്ധിയാർജിച്ച ക്വാൻഡൽ ബലോച്ചെന്ന 26-കാരി മോഡലിനെ കൊന്ന കേസിൽ അവർക്കൊപ്പം ചിത്രങ്ങളെടുത്ത് വിവാദത്തിലായ മുസ്ലിം പുരോഹിതനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയിലാണ് ബലോച്ചിനെ കഴുത്ത് ഞെരിച്ച് കൊന്നനിലയിൽ കണ്ടെത്തിയത്. ബലോച്ചിന്റെ സഹോദൻ മുഹമ്മദ് വസീമിനെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അർധനഗ്നമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബലോച്ച് പ്രശസ്തിയിലേക്കുയർന്നത്. മതമൗലിക വാദികളിൽനിന്ന് കടുത്ത വിമർശനം നേരിടേണ്ടിവന്ന ബലോച്ചിന് പല ഭാഗത്തുനിന്നും വധഭീഷണി നേരിടേണ്ടിവന്നിരുന്നു. ഇതിനിടെയാണ് അവർ കൊല്ലപ്പെട്ടത്. ദുരഭിമാനക്കൊലപാതകമാണിതെന്ന് പൊലീസ് കരുതുന്നു. സഹോദരൻ വസീം കുറ്റം സമ്മതിക്കുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് മുസ്ലിം പുരോഹിതനായ മുഫ്തി അബ്ദുൾ ഖാവിയെ അറസ്റ്റ് ചെയ്തത്. ബലോച്ചിന്റെ സഹോദരനുമായി ഇയാൾ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി. കൊലചെയ്യപ്പെടുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് അബ്ദുൾ ഖാവിയും താനും ഹോട്ടൽ മുറിയിൽ കഴിഞ്ഞതിന്റെ ചിത്രങ്ങൾ ബലോച്ച് പുറത്തുവിട്ടിരുന്നു.
ഈ ചിത്രങ്ങൾ വിവാദമായതിനെത്തുടർന്ന് ഖാവിയെ സർക്കാർ സമിതി പുരോഹിത സ്ഥാനത്തുനിന്ന് പുറത്താക്കുകയും ഇക്കാര്യം പിന്നീട് മതകാര്യ സമിതി ശരിവെക്കുകയും ചെയ്തു. ഖാവി ഇസ്ലാം മതത്തിന് അപമാനമാണെന്ന് ബലോച്ച് തന്നെ പിന്നീട് പറഞ്ഞു. ഇതോടെയാണ് ബലോച്ചിനോട് ഖാവിക്ക് വിരോധം തോന്നിത്തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്.
ബലോച്ചിന്റെ സഹോദരൻ വസീമുമായും ബന്ധു ഹഖ് നവാസുമായും ഖാവി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും കൊലപാതകത്തിലേക്ക് സഹോദരനെ നയിച്ചത് ഇയാളാണെന്നുമാണ് കരുതുന്നതെന്ന് പ്രോസിക്യൂട്ടർ സിയാവൂർ റഹ്മാൻ പറയുന്നു. സംഭവത്തെത്തുടർന്ന് ജാമ്യത്തിലായിരുന്ന ഖാവിയുടെ ജാമ്യം ബുധനാഴ്ച മുൾട്ടാൻ കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയയിലെ മേനി പ്രദർശനത്തിലൂടെയാണ് ബലോച്ച് പെട്ടെന്ന് പ്രശസ്തയായത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനുവേണ്ടി നഗ്നയാകാമെന്ന് പ്രഖ്യാപിച്ച ഇവർ, വാലന്റൈൻ ദിനത്തിൽ പ്രകോപനകരമായ വസ്ത്രങ്ങൾ ധരിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്തും മതമൗലിക വാദികളുടെ എതിർപ്പിനിരയായി. ഖാവിയുമൊത്തുള്ള ചിത്രങ്ങൾ പുറത്തവിട്ടതോടെയാണ് ഇവരെ വധിക്കാനുള്ള ആസൂത്രണം നടന്നതെന്നാണ് പൊലീസ് കരുതുന്നത്.