- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനൂരിലെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുഡിഎഫുകാർ; പ്രടകനത്തിനിടെ ഉണ്ടായത് വൻ സംഘർഷം; അക്രമം ഉണ്ടാക്കിയത് യുഡിഎഫുകാരെന്ന് ഇടതുപക്ഷം; സിപിഎമ്മിനെതിരെ കോൺഗ്രസും; ബാലുശ്ശേരിയിൽ സംഘർഷം തുടരുന്നു; 13 പേർക്ക് പരിക്ക്
കോഴിക്കോട്: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്താകെ നടക്കുന്ന രാഷ്ട്രീയ സംഘർഷങ്ങൾ തുടരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കരുമലയിൽ ഇന്നലെ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടാത് ഉണ്ണികുളം മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 13 പേർക്ക് പരിക്കേറ്റു.
സംഘർഷത്തിൽ 8 സിപിഐ (എം) പ്രവർത്തകർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒ.കെ.ബാബു, ജാഫിൽ, മനോജ് എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് ബാബുവിന്റെ നില ഗുരുതരമാണ്.പരിക്കേറ്റ മറ്റുള്ളവരായ നിജിൽ, സിജിത്, ജിഷ, സുഭദ്ര, ശീലത എന്നിവരെ ബാലുശ്ശേരി കമ്യൂണിറ്റി ഹെൽത് സെന്ററിൽ പ്രവേശിപ്പിച്ചു.
യു .സി.എഫ് പ്രകടനത്തിൽ പങ്കെടുത്തവർ കരുമല എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിയുകയും, കൊടുവാളും, വടികളുമായി ഓടിയടുത്ത് അക്രമിക്കുകയുമായിരുന്നെന്ന് എൽ.ഡി എഫ് നേതാക്കൾ പറയുന്നത്. പരിക്കറ്റേ യുഡിഎഫ് പ്രവർത്തകരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉണ്ണിക്കുള്ള പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബിനോയ് അടക്കമുള്ളവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയവരെ എംകെ രാഘവൻ എംപി, വി എം ഉമ്മർമാസ്റ്റർ എന്നിവർ സന്ദർശിച്ചു.
ഇവരെയെല്ലാം പ്രാധമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. യു ഡി എഫ് പ്രകടനത്തിന് നേരെ എൽ ഡി എഫ് പ്രവർത്തകർ അക്രമം നടത്തുകയായിരുന്നുവെന്നാണ് യു എ ഡി എഫ് നേതാക്കൾ ആരോപിക്കുന്നത്. അക്രമത്തിൽ പ്രതിഷേധിച്ച് യുഡിഫ് പ്രവർത്തകർ കരുമലയിൽ പ്രകടനം നടത്തി. കൂടുതൽ സംഘർഷം ഉണ്ടാവാതിരിക്കാൻ പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.