- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരിസ് നഗരത്തിൽ ഇ സ്‌കൂട്ടറുകൾ നിരോധിച്ചേക്കും; നടപടി ഇസ്‌കൂട്ടർ തട്ടി കാൽനടക്കാരി മരിച്ചതിനെ തുടർന്ന്
പാരിസ് നഗരത്തിൽ ഇ സ്‌കൂട്ടറുകൾ നിരോധിച്ചേക്കുമെന്ന് സൂചന.വേഗത പരിധിയും മറ്റ് നിയമങ്ങളും നടപ്പിലാക്കുന്നില്ലെങ്കിൽ ഇ-സ്‌കൂട്ടറുകൾ നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നതായി പാരിസ് സിറ്റി അറിയിച്ചു. ഇസ്‌കൂട്ടർ തട്ടി കാൽനടക്കാരി മരിച്ചതിനെ തുടർന്നാണ് നടപടി.
നഗരത്തിലുടനീളം 15,000 ഉപകരണങ്ങൾ വാടകയ്ക്കെടുക്കാൻ ലഭ്യമാണ്, മണിക്കൂറിൽ 20 കിലോമീറ്ററിൽ സഞ്ചരിക്കണമെന്നും തെരുവുകളിലോ ബൈക്ക് പാതകളിലോ മാത്രമെ ഇത്തരം റൈഡറുകൾ ഉപയോഗിക്കാവൂയെന്നുമാണ് നിയമം.
ഫ്രഞ്ച് തലസ്ഥാനത്ത് ഇ-സ്‌കൂട്ടറുകൾ പാട്ടത്തിനെടുക്കുന്ന സ്വകാര്യ കമ്പനികളോട് ഉപകരണങ്ങളുടെ വേഗത പരിമിതപ്പെടുത്തണമെന്നും ഫുട്പാത്തുകളിൽ പാർക്കിങ് ഇടങ്ങൾ നൽകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്പാരിസ്ഥിതിക ആഘാതം കുറവായതിനാൽ ഇ-സ്‌കൂട്ടറുകൾ ഒരു ജനപ്രിയ ഗതാഗത മാർഗ്ഗമായി മാറിയിരിക്കുകയാണ്.
Next Story