- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണവുമായി ക്യൂ നിൽക്കുന്നവരെ പിണക്കാതെ പുതിയ നോട്ടുകൾ നൽകും; കള്ളപ്പണം തടയാൻ കാർഡുകളും ഉറവിടവും പരിശോധിക്കും; എടിഎം മിഷിനുകളിൽ പഴയ നോട്ടുകൾ മാറ്റി പുതിയവ നിറയ്ക്കും; 50 ദിവസം ബാങ്ക് ജീവനക്കാർക്ക് ഉറക്കമില്ലാത്ത ദിവസങ്ങൾ
കൊച്ചി: രാജ്യത്ത് 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ജോലി ഭാരം കൂടുന്നത് രാജ്യത്തെ ബാങ്കുകൾക്ക്. യുദ്ധ സമാനമായി പണിയെടുത്ത് സാമ്പത്തിക രംഗം നേരെയാക്കാൻ രാപകലില്ലാത്തെ ബാങ്ക് ജീവനക്കാർ പണിയുടെക്കേണ്ടി വരും. രണ്ട് ദിവസത്തെ അവധി കഴിഞ്ഞാൽ പിന്നെ ബാങ്കുകളിൽ തിരിക്കോട് തിരിക്ക് തന്നെയായിരിക്കും. കൈയിലുള്ള 1000, 500 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ വരുന്നവർക്ക് നൂറ് രൂപാ നോട്ടുകൾ നൽകണം. പൊതുജനങ്ങൾക്ക് അവരുടെ കൈയിലുള്ള പഴയ നോട്ടുകൾക്ക് പകരം പുതിയത് നൽകേണ്ട ചുമതല ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കുമാണ്. നവംബർ 10 മുതൽ ഡിസംബർ 30 വരെയുള്ള അമ്പത് ദിവസങ്ങൾക്കുള്ളിലാണ് പഴയ നോട്ടുകൾ മാറ്റാൻ സമയമുള്ളത്. ഈ കാലയളവിൽ വമ്പൻ തിരിക്ക് തന്നെ ബാങ്കുകളിൽ പ്രതീക്ഷിക്കാം. അതിന് പുറമെ, പഴയ നോട്ടുകൾ കൊണ്ടുവരുന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിക്കേണ്ടതുൾപ്പെടുള്ള ഉത്തരവാദിത്വവും നിറവേറ്റേണ്ടതുണ്ട്. കള്ളപ്പണത്തെ ചെറുക്കാൻ അതി നിർണ്ണായകമാണ് ഇത്. ഈ പരിശോധന താളം തെറ്റിയാൽ പോലും കേന്ദ്ര സർക്കാർ
കൊച്ചി: രാജ്യത്ത് 500 രൂപയുടെയും 1,000 രൂപയുടെയും നോട്ടുകൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ ജോലി ഭാരം കൂടുന്നത് രാജ്യത്തെ ബാങ്കുകൾക്ക്. യുദ്ധ സമാനമായി പണിയെടുത്ത് സാമ്പത്തിക രംഗം നേരെയാക്കാൻ രാപകലില്ലാത്തെ ബാങ്ക് ജീവനക്കാർ പണിയുടെക്കേണ്ടി വരും. രണ്ട് ദിവസത്തെ അവധി കഴിഞ്ഞാൽ പിന്നെ ബാങ്കുകളിൽ തിരിക്കോട് തിരിക്ക് തന്നെയായിരിക്കും.
കൈയിലുള്ള 1000, 500 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ വരുന്നവർക്ക് നൂറ് രൂപാ നോട്ടുകൾ നൽകണം. പൊതുജനങ്ങൾക്ക് അവരുടെ കൈയിലുള്ള പഴയ നോട്ടുകൾക്ക് പകരം പുതിയത് നൽകേണ്ട ചുമതല ബാങ്കുകൾക്കും പോസ്റ്റ് ഓഫീസുകൾക്കുമാണ്. നവംബർ 10 മുതൽ ഡിസംബർ 30 വരെയുള്ള അമ്പത് ദിവസങ്ങൾക്കുള്ളിലാണ് പഴയ നോട്ടുകൾ മാറ്റാൻ സമയമുള്ളത്. ഈ കാലയളവിൽ വമ്പൻ തിരിക്ക് തന്നെ ബാങ്കുകളിൽ പ്രതീക്ഷിക്കാം.
അതിന് പുറമെ, പഴയ നോട്ടുകൾ കൊണ്ടുവരുന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിക്കേണ്ടതുൾപ്പെടുള്ള ഉത്തരവാദിത്വവും നിറവേറ്റേണ്ടതുണ്ട്. കള്ളപ്പണത്തെ ചെറുക്കാൻ അതി നിർണ്ണായകമാണ് ഇത്. ഈ പരിശോധന താളം തെറ്റിയാൽ പോലും കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഉദ്ദേശ ശുദ്ധി അട്ടിമറിക്കപ്പെടും.
എ.ടി.എം. കൗണ്ടറുകളിൽ പുതിയ കറൻസി നോട്ടുകൾ നിറയ്ക്കാനുള്ള പ്രവൃത്തിയാണ് ബാങ്കുകളെ കാത്തിരിക്കുന്ന മറ്റൊരു വെല്ലുവിളി. രണ്ട് ദിവസം എ.ടി.എമ്മുകൾ അടച്ചിട്ട ശേഷം തുറക്കുന്നതോടെ പഴയ നോട്ടുകൾ മാറ്റി പുതിയവ വയ്ക്കണം. വലിയ തിരക്കും ഉണ്ടാകും. അതുകൊണ്ട് തന്നെ മെഷീനിലെ പണം തീരുന്നതിനനുസരിച്ച് നിറയ്ക്കാൻ ഒരു ദിവസം ഒന്നിലേറെ തവണ എ.ടി.എമ്മുകളിലെത്തേണ്ടിവരും.
അതിനാൽ ജാഗ്രതയോടെ അടുത്ത രണ്ട് മാസം രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കും. ചെറിയ പിഴവുകൾ പോലും ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നതും ബാങ്കുകൾക്ക് മുന്നിൽ വെല്ലുവിളിയായുണ്ട്.