- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ പ്രധാന നഗരങ്ങളിൽ പത്തുവർഷം പഴക്കമുള്ള 2000 സിസി എൻജിൻ ഡീസൽ വാഹനങ്ങളെല്ലാം ഒരു മാസത്തിനകം ഒഴിവാക്കാൻ ഹരിത ട്രിബ്യൂണൽ; ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ വാഹന ഉടമകൾക്ക് 5000 രൂപ പിഴ: ഇന്നോവ അടക്കം ലക്ഷക്കണക്കിനു വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ സാധിക്കില്ല; കെഎസ്ആർടിസി കട്ടപ്പുറത്തു കയറും
കൊച്ചി: ഡൽഹിയിലേതു പോലെ ഡീസൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം കേരളത്തിലും. പത്തുവർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കാണു സംസ്ഥാനത്തു നിയന്ത്രണം വരുന്നത്. പ്രധാന സിറ്റികളിൽ പ്രവേശിക്കുന്നതിനാണു ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിലക്കുള്ളത്. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ സിറ്റികൾക്കാണ് ഇതു ബാധകം. ലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാനും നിർദേശമുണ്ട്. 2000 സിസിക്കു മേലുള്ള പുതിയ ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യരുതെന്നും നിർദേശമുണ്ട്. പൊതുവാഹനങ്ങൾക്ക് ഈ തീരുമാനം ബാധകമല്ല. ട്രിബ്യൂണലിന്റെ എറണാകുളം സ്‌പെഷൽ സർക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടന ദിവസമാണ് വാഹനനിർമ്മാതാക്കൾക്കും ഉടമകൾക്കും തിരിച്ചടിയാകുന്ന ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്. ഒരു മാസത്തിനുള്ളിൽ ഇതു നടപ്പാക്കണമെന്നാണു നിർദ്ദേശം. പത്തുവർഷം കഴിഞ്ഞ ചെറുകാറുകൾ ഒഴികെയുള്ള നാലുചക്രവാഹനങ്ങളെല്ലാം ഇതോടെ പ്രധാന നഗരങ്ങളിൽ നിരത്തിലിറക്കുന്നത് ഒഴിവാക്കേണ്ടിവരും. കെഎസ്ആർടിസിക്കാകും ഈ വ്യവസ്ഥ കൂടുതൽ തിരിച്ചടിയാകുന്നത്. കെഎസ്ആർടിസി സർവീസ് നടത്തുന്ന

കൊച്ചി: ഡൽഹിയിലേതു പോലെ ഡീസൽ വാഹനങ്ങൾക്കുള്ള നിയന്ത്രണം കേരളത്തിലും. പത്തുവർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കാണു സംസ്ഥാനത്തു നിയന്ത്രണം വരുന്നത്.
പ്രധാന സിറ്റികളിൽ പ്രവേശിക്കുന്നതിനാണു ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിലക്കുള്ളത്. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശൂർ, കോഴിക്കോട്, കണ്ണൂർ സിറ്റികൾക്കാണ് ഇതു ബാധകം. ലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാനും നിർദേശമുണ്ട്.
2000 സിസിക്കു മേലുള്ള പുതിയ ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യരുതെന്നും നിർദേശമുണ്ട്. പൊതുവാഹനങ്ങൾക്ക് ഈ തീരുമാനം ബാധകമല്ല. ട്രിബ്യൂണലിന്റെ എറണാകുളം സ്‌പെഷൽ സർക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടന ദിവസമാണ് വാഹനനിർമ്മാതാക്കൾക്കും ഉടമകൾക്കും തിരിച്ചടിയാകുന്ന ഇടക്കാല ഉത്തരവു പുറപ്പെടുവിച്ചത്.
ഒരു മാസത്തിനുള്ളിൽ ഇതു നടപ്പാക്കണമെന്നാണു നിർദ്ദേശം. പത്തുവർഷം കഴിഞ്ഞ ചെറുകാറുകൾ ഒഴികെയുള്ള നാലുചക്രവാഹനങ്ങളെല്ലാം ഇതോടെ പ്രധാന നഗരങ്ങളിൽ നിരത്തിലിറക്കുന്നത് ഒഴിവാക്കേണ്ടിവരും. കെഎസ്ആർടിസിക്കാകും ഈ വ്യവസ്ഥ കൂടുതൽ തിരിച്ചടിയാകുന്നത്. കെഎസ്ആർടിസി സർവീസ് നടത്തുന്ന ഇപ്പോഴുള്ള വാഹനങ്ങളിൽ പലതും പത്തുവർഷത്തിലധികം പ്രായമുള്ളവയാണ്. ഇവയെല്ലാം നിരത്തിൽ നിന്നു പിൻവലിക്കുന്നതോടെ പുതിയ ബസുകൾ കൂടുതലായി വാങ്ങേണ്ടി വരും. സർവീസ് വെട്ടിക്കുറയ്‌ക്കേണ്ട അവസ്ഥയും വന്നു ചേരുമെന്ന അവസ്ഥയുമുണ്ടാകും. അതിനാൽ തന്നെ കെഎസ്ആർടിസിയെ ഇതു പ്രതികൂലമായി ബാധിച്ചേക്കും.
നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ ഡീസൽ എൻജിനുകൾ നീക്കം ചെയ്തില്ലെങ്കിൽ വാഹനങ്ങൾ കണ്ടുകെട്ടാനും പിഴ ഈടാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. കൊച്ചിയിലെ ലോയേഴ്സ് എൻവയോൺമെന്റൽ അവയെർനെസ് ഫോറം നൽകിയ ഹർജിയിലാണ് ഹരിത ട്രിബ്യൂണലിന്റെ ആദ്യ സർക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് പുറത്തിറങ്ങിയത്. ചെയർമാൻ സ്വതന്ത്രകുമാർ ഉൾപ്പെടുന്ന ബെഞ്ചാണ് പഴയ വാഹനങ്ങൾ പിൻവലിക്കണമെന്ന ഈ ഉത്തരവിറക്കിയത്.
അന്തരീക്ഷമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഡൽഹിയിലും ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലും ഗ്രീൻ ട്രിബ്യൂണൽ ഇടപെടുന്നത്. ഡൽഹിയിൽ 2000 സിസിക്ക് മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ള ഡീസൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരുമെന്ന് സുപ്രീംകോടതി ഈ മാസം വീണ്ടും വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഡീസൽ-പെട്രോൾ ടാക്സികൾക്ക് സിഎൻജിയിലേക്കു മാറാനുള്ള സമയപരിധി കോടതി നീട്ടി നൽകിയതുമില്ല.

