ഹൈദരാബാദ്: വിവാദങ്ങൾ നയൻതാരയ്ക്കു പുത്തരിയല്ല. പ്രണയവും പ്രണയത്തകർച്ചയുമൊക്കെയായി നിരവധി തവണ ഗോസിപ്പു കോളങ്ങൾ നയൻതാരയുടെ പേര് അച്ചടിച്ചിട്ടുണ്ട്.

ഇപ്പോൾ മറ്റൊരു വിവാദം കൂടി ഈ താരസുന്ദരിയുടെ പേരിൽ എത്തിയിരിക്കുകയാണ്. നയൻതാരയുടെ ദേഷ്യമാണ് ഇപ്പോൾ ചർച്ചാവിഷയം.

ദേഷ്യം കയറിയാൽ റൂമിലെ സാധനങ്ങൾ അടിച്ചു തകർക്കുകയും കണ്ണിനു മുന്നിൽ കാണുന്നവരെയൊക്കെ തെറിവിളിക്കുകയും ചെയ്യുമെന്നാണു പരാതി. ദേഷ്യം വന്നു ജീവനക്കാരെ അധിക്ഷേപിക്കുന്നതു പതിവായതോടെ സഹികെട്ട ഫൈവ് സ്റ്റാർ ഹോട്ടലുകൾ നയൻതാരയ്ക്കു വിലക്കേർപ്പെടുത്തിയെന്നാണു പുറത്തുവരുന്ന വാർത്തകൾ.

സാധനങ്ങൾ തച്ചുതകർക്കുന്ന നയൻതാര ദേഷ്യം അടങ്ങിയശേഷം ഇതിന്റെയൊക്കെ പണം നൽകാറുണ്ടെന്നും ഹോട്ടൽ മാനേജർമാർ പറയുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും ഇവരെ പിന്നെയും സഹിക്കാൻ തയ്യാറല്ലെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. ഹോട്ടൽ മുറി പൂർവസ്ഥിതിയിലാക്കാൻ ദിവസങ്ങളോളം അടച്ചിടേണ്ടി വരുന്നുവെന്നും ഇതു ബിസിനസിനെ ബാധിക്കുന്നുവെന്നുമാണു ഹോട്ടൽ അധികൃതർ പറയുന്നത്. അധിക്ഷേപം കേട്ടു മടുത്ത ജീവനക്കാരും നടിെയ ഇനി സഹിക്കാൻ പറ്റില്ലെന്നാണു പറയുന്നത്.