ന്യൂഡൽഹി: തലവേദന വന്നാൽ നേരെ പോയി വിക്‌സ് ആക്ഷൻ 500 കഴിക്കാനാണു പരസ്യങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത്. എന്നാൽ, തലച്ചോറിനെ ഉൾപ്പെടെ മാരകമായി ബാധിക്കുന്ന 344 മരുന്നുകൾക്കു കേന്ദ്രം നിരോധനം ഏർപ്പെടുത്തി.

FDC( Fixed dose combination) മരുന്നുകളിൽ രണ്ടോ അതിൽ കൂടുതലോ സജീവമായ മരുന്നു നിർമ്മാണസംബന്ധിയായ ചേരുവകൾ ഉണ്ടാവും. എന്നാൽ ഈ മരുന്നുകൾ ഒന്നും തന്നെ ചികിത്സാപ്രാധാന്യം ഉള്ളതോ, ഉപയോഗം ഉള്ളതോ അല്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണ്ടെത്തൽ. മാത്രവുമല്ല, ഇതിൽ അടങ്ങിയിരിക്കുന്ന 'കൊടീൻ' തലച്ചോറിന് മാരകമായ ക്ഷതം ഉണ്ടാക്കാനും, ജീവൻ തന്നെ അപകടത്തിലാക്കാനും കഴിവുള്ളതാണെന്നും കണ്ടെത്തി.

നിരോധനത്തെത്തുടർന്നു വിക്‌സ് ആക്ഷൻ 500 ഗുളികയുടെ നിർമ്മാണം നിർത്തുന്നതായി പ്രോക്ടർ ആൻഡ് ഗാംബിൾ കമ്പനി അറിയിച്ചു. രാജ്യത്താകമാനം നിലവിലുള്ള സ്റ്റോക്ക് പിൻവലിക്കാനും കമ്പനി തീരുമാനിച്ചു.

വിക്‌സ് ആക്ഷൻ 500 അടക്കം 344 സംയുക്ത മരുന്നുകൾ കഴിഞ്ഞദിവസമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു തീരുമാനം. ഇവ കൂടാതെ അഞ്ഞൂറു മരുന്നുകൾ കൂടി വരും ദിവസങ്ങളിൽ നിരോധിക്കാൻ സാധ്യതയുള്ളതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

പാരസെറ്റമോൾ സെറ്റിറിസീൻ, കഫീൻ എന്നിവ ചേർന്ന മരുന്നുകളും അസിലോഫെനാക്, പാരസെറ്റമോൾ, റാബിപ്രൈസോൾ എന്നിവ ചേർന്ന മരുന്നുകളുമാണ് നിരോധിച്ചത്. ഈ മരുന്നുകൾ ഡോക്ടർമാർ കുറിപ്പടി നൽകിയാൽപോലും നൽകരുതെന്നാണു നിർദ്ദേശം. 344 മരുന്നുകളാണെങ്കിലും ഇവ പല പേരുകളിലാണ് വിപണിയിൽ ഇറങ്ങുന്നത്. അടിസ്ഥാന കൂട്ടുകളുടെ പേരുകൾ മാത്രമാണ് സർക്കാർ പുറത്തിറക്കിയിരിക്കുന്നത്. അതിനാൽ തന്നെ ആയിരക്കണക്കിനു മരുന്നുകൾ നിരോധിച്ച കൂട്ടത്തിലുള്ളതായാണ് സൂചന. സമാന സംയുക്തക്കൂട്ടിൽ വിവിധ കമ്പനികൾ മരുന്നുകൾ പുറത്തിറക്കുന്നത് പല പേരുകളിലായതാണ് കാരണം.

പാരസെറ്റമോൾ, ഫെനിൽഫ്രീൻ, കഫീൻഎന്നിവ അടങ്ങിയതാണ് വിക്‌സ് ആക്ഷൻ 500 ന്റെ സംയുക്തക്കൂട്ട്. നിരോധനത്തെത്തുടർന്നു ലോകോത്തര മരുന്നു നിർമ്മാതാക്കളായ ഫിസർ തങ്ങളുടെ കഫ് സിറപ്പായ കോറെക്‌സും അബ്ബോട്ട് കഫ് സിറപ്പായ ഫെൻസ്‌ഡൈലും ഇന്ത്യയിൽ വിൽപന നടത്തുന്നതു നിർത്തിയിരുന്നു. മുപ്പതു വർഷത്തിലേറെയായി ഇന്ത്യൻ വിപണിയിലുണ്ടയിരുന്നതാണ് ഇരു മരുന്നുകളും.

ആന്റിബയോട്ടിക്കുകൾ അടക്കം അഞ്ഞൂറോളം സംയുക്തക്കൂട്ടുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്. മരുന്നുകൾ നിരോധിച്ചതു മൂലം ഇന്ത്യയിലെ മരുന്നുവിപണി വൻ നഷ്ടത്തിലേക്കു നീങ്ങുമെന്നാണ് ഫാർമസ്യൂട്ടിക്കൽ വ്യവസായികൾ വിലയിരുത്തുന്നത്.

വളരെ പ്രചാരത്തിലുള്ള കഫ് സിറപ്പുകളായ കോറെക്സ് , ഫെൻസിഡയിൽ ഉൾപ്പെടെ 350 ഓളം FDC മരുന്നുകൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധി...

Posted by Anupama TV IAS on Sunday, March 13, 2016