- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹച്ചടങ്ങുകളിൽ പരമാവധി 20 പേർ; പത്തനംതിട്ടയിൽ മൂന്ന് പഞ്ചായുത്തുകളിൽ കൂടി നിരോധനാജ്ഞ; നിരോധനാജ്ഞ ഏപ്രിൽ 30 വരെ
പത്തനംതിട്ട: ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കോവിഡ് രോഗം ഏറ്റവും രൂക്ഷമായിട്ടുള്ള കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിൽ ഏപ്രിൽ 25ന് അർദ്ധരാത്രി മുതൽ ഏപ്രിൽ 30ന് അർദ്ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടു.
വിവാഹ, മരണ ചടങ്ങുകൾക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കുകയുള്ളു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ, ബസ് സ്റ്റാൻഡുകൾ, പൊതുഗതാഗതം, തൊഴിലിടങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ (പാഴ്സലുകൾ മാത്രം), ഇലക്ഷൻ സംബന്ധമായ ആവശ്യങ്ങൾ, പരീക്ഷകൾ, വ്യാപാര വാണിജ്യ ആവശ്യങ്ങൾ മുതലായ സ്ഥലങ്ങളിൽ കൃത്യമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ജനങ്ങൾ മാസ്കുകൾ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ഇടവേളകളിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകയും വേണം.
ഉത്തരവ് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അവരവരുടെ അധികാര പരിധിയിൽ കൃത്യമായും പാലിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐപിസി 188, 269 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.