- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം ഉപയോഗിക്കാം; 13 നഗരങ്ങളിൽ പടക്കത്തിന് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ്
ലക്നൗ: അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ട ജില്ലകളിൽ മാത്രം പടക്കം വിൽക്കാൻ അനുവാദം നൽകി ഉത്തർപ്രദേശ് സർക്കാർ. 13 നഗരങ്ങളിൽ പടക്കം വിൽക്കാനും ഉപയോഗിക്കാനും സർക്കാർ വിലക്കേർപ്പെടുത്തി. മുസാഫിർ നഗർ, ആഗ്ര, വരാണസി, മീററ്റ്, ഹാപൂർ, ഗസ്സിയബാദ്, കാൺപൂർ, ലഖ്നൗ, മൊറാദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ബാഗ്പത്, ബുലന്ദ്ഷഹർ എന്നീ നഗരങ്ങളിലാണ് നിരോധനം. ഈ ഉത്തരവ് പിന്നീട് അവലോകനം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.
നവംബർ 30 അർദ്ധരാത്രി വരെയാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. എല്ലാത്തരം പടക്കങ്ങളും വിൽക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഉത്തരവുകൾ നടപ്പിലാക്കാൻ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ലക്നൗ പൊലീസ് കമ്മീഷണർ സുജിത് പാണ്ഡെ അറിയിച്ചു. പടക്കം വിൽക്കുന്ന കടകൾ അടച്ചു പൂട്ടണം. ഉത്തരവ് പാലിക്കാത്തവരുടെ കടകൾ കണ്ടുകെട്ടുമെന്നും അറിയിപ്പിലുണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദ്ദേശമനുസരിച്ചാണ് ഉത്തരവ്.
മറുനാടന് ഡെസ്ക്