- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
സിഡ്നിയിൽ പബ്ബുകളിൽ നായകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കിയേക്കും; കസ്റ്റമേഴ്‌സിനൊപ്പം പബ്ബുകളിൽ നായകൾക്കുള്ള പ്രവേശനം വീണ്ടും അനുവദിക്കണമെന്ന നിർദ്ദേശം പാർലമെന്റിൽ
സിഡ്‌നി പബ്ബുകളിൽ നായകൾക്ക് പ്രവേശനം നല്കണമെന്ന നിർദ്ദേശം പാർലമെന്റിന് മുമ്പിൽ. കുറച്ച് നാളുകൾക്ക് മുമ്പാണ് കസ്റ്റമേഴ്‌സിനൊപ്പം നായകൾ പബ്ബുകളിൽ എത്തുന്നത് വിലക്കേർപ്പെടുത്തിയത്. ഈ നിയമം മാറ്റി പഴയത് പോലെ ആക്കണമെന്നാണ് നിർദ്ദേശം ഉയരുന്നത്. എന്നാൽ പല പബ്ബിലും നായകളെ കൊണ്ട് വരുന്നവർക്ക് 600 ഡോളർ പിഴ ഈടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് സൂചന. കൂടാതെ ഭക്ഷണസാധനങ്ങൾ ഉള്ള സ്ഥലങ്ങളിൽ നിന്ന് 10 മീറ്റർ അകലെ വരെ നായകളെ വിലക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ കൗൺസിൽ നടത്തിയ പരിശോധനയിൽ പിഴ ഈടാക്കിയും ആളുകൾ പബ്ബിൽ നായകളുമായി എത്താറുള്ളതായി കണ്ടെത്തി. പാർലമെന്റിലെത്തിയ നിർദ്ദേശത്തിനെ അനുകൂലിയും പ്രതികൂലിച്ചും അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേരും നായകൾക്ക് വിലക്കേർപ്പെടുത്തിയതിനെ അനുകൂലിച്ചു. അടുത്താഴ്‌ച്ച കൂടുന്ന കൗൺസിലിൽ ഈ നിർദ്ദേശം വോട്ടിങിനായി വയ്ക്കും. വോട്ടിങിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുക.
സിഡ്‌നി പബ്ബുകളിൽ നായകൾക്ക് പ്രവേശനം നല്കണമെന്ന നിർദ്ദേശം പാർലമെന്റിന് മുമ്പിൽ. കുറച്ച് നാളുകൾക്ക് മുമ്പാണ് കസ്റ്റമേഴ്‌സിനൊപ്പം നായകൾ പബ്ബുകളിൽ എത്തുന്നത് വിലക്കേർപ്പെടുത്തിയത്. ഈ നിയമം മാറ്റി പഴയത് പോലെ ആക്കണമെന്നാണ് നിർദ്ദേശം ഉയരുന്നത്.
എന്നാൽ പല പബ്ബിലും നായകളെ കൊണ്ട് വരുന്നവർക്ക് 600 ഡോളർ പിഴ ഈടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് സൂചന. കൂടാതെ ഭക്ഷണസാധനങ്ങൾ ഉള്ള സ്ഥലങ്ങളിൽ നിന്ന് 10 മീറ്റർ അകലെ വരെ നായകളെ വിലക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ കൗൺസിൽ നടത്തിയ പരിശോധനയിൽ പിഴ ഈടാക്കിയും ആളുകൾ പബ്ബിൽ നായകളുമായി എത്താറുള്ളതായി കണ്ടെത്തി.
പാർലമെന്റിലെത്തിയ നിർദ്ദേശത്തിനെ അനുകൂലിയും പ്രതികൂലിച്ചും അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കൂടുതൽ പേരും നായകൾക്ക് വിലക്കേർപ്പെടുത്തിയതിനെ അനുകൂലിച്ചു. അടുത്താഴ്‌ച്ച കൂടുന്ന കൗൺസിലിൽ ഈ നിർദ്ദേശം വോട്ടിങിനായി വയ്ക്കും. വോട്ടിങിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തുക.