മനാമ: വസ്ത്രങ്ങൾ ബാൽക്കണിയിലും ടെറസിനും ഉണങ്ങാനിടുന്നതിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് പുതിയ നിയമം പ്രാബല്യത്തിൽ വന്നു. നേരത്തെ ബാൽക്കണിയിലും ടെറസിലും അടിവസ്ത്രം ഉണക്കാനിടുന്നതിന് സതേൺ ഗവർണറേറ്റിൽ നിരോധനം ഉണ്ടായിരുന്നു.

പരസ്യമായി വസ്ത്രങ്ങൾ ഉണക്കാനിടുന്നത് ശിക്ഷാർഹമാണമെന്നും നിരോധനം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടിവസ്ത്രങ്ങൾ ജനങ്ങൾ കാണുന്ന വിധം ഉണക്കാനിടുന്നത് സംബന്ധിച്ച് നിരവധി പരാതികൾ സതേൺ മുനിസിപ്പൽ കൗൺസിലിന് ലഭിച്ചിരുന്നു. ഇത്തരത്തിൽ അടിവസ്ത്രങ്ങൾ പരസ്യമായി ഉണക്കാനിടുന്നത് മതശാസനകൾക്ക് വിരുദ്ധമാണെന്ന് കൗൺസിൽ ചെയർമാൻ അഹമ്മദ് അൽ അൻസാരി അഭിപ്രായപ്പെട്ടു.

വസ്ത്രങ്ങൾ ഇനി വീടിനുള്ളിൽ ഇട്ട് ഉണക്കിയാൽ മതിയെന്നാണ് ഇതു സംബന്ധിച്ച മാർഗരേഖയിൽ വ്യക്തമാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിക്കൊണട് നഗരാസൂത്രണ കാര്യ മന്ത്രി പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്.