- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ന്യൂസിലന്റിൽ ഇനി വിദേശികളുടെ വീട് വാങ്ങൽ സ്വപ്നമാകും; വീട് വില കുത്തനെ ഉയർന്നതോടെ വിദേശികളെ വീട് വാങ്ങുന്നതിൽ നിന്നും വിലക്കാൻ സർക്കാർ; അടുത്തവർഷം മുതൽ നിയമം പ്രാബല്യത്തിൽ വരും
ന്യൂസിലന്റിൽ വീട് വില കുത്തനെ ഉയർന്നതോടെ വിദേശികളുടെ വീട് സ്വപ്‌നത്തിന് കടിഞ്ഞാണിടാൻ സർക്കാർ പദ്ധതിയിടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം മുതൽ വിദേശികളെ വീട് വാങ്ങുന്നതിൽ നിന്ന് വിലക്കാനാണ് തീരുമാനം. എന്നാൽ സ്ഥലം വാങ്ങി വീട് പണിയുന്നവർക്ക് വിലക്ക് ബാധകമാവില്ല. കൂടാതെ ഓസ്‌ട്രേലിയൻസിനും ഈ നിയമത്തിൽ ഉൾപ്പെടില്ല. ന്യൂസിലന്റ് പ്രധാന മന്ത്രി ജസിന്താ അർഡേൻ കഴിഞ്ഞ് ദിവസം വെല്ലിങ്ടണിൽ നടന്ന പ്രസ് കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. ക്രിസ്തുമസോടെ പുതിയ ബിൽ കൊണ്ടുവരനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിലവിൽ വിദേശികളുടെ കുത്തനെയുള്ള കുടിയേറ്റം വീട് വിലയിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്്. ഇപ്പോൾ വിദേശികൾ കൂടുതലായി വീട് വാങ്ങാൻ തുടങ്ങിയതോടെ വീട് വില കുത്തനെ ഉയർന്നു. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിൽ.സ്വദേശികൾക്ക് വീട് വാങ്ങുന്നതിൽ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന ക്രിസ്തുമസിന് ഇത് സംബന്ധിച്ച ബിൽ കൊണ്ടുവരനാണ് പദ്ധതി. ഓക് ലന്റ്
ന്യൂസിലന്റിൽ വീട് വില കുത്തനെ ഉയർന്നതോടെ വിദേശികളുടെ വീട് സ്വപ്‌നത്തിന് കടിഞ്ഞാണിടാൻ സർക്കാർ പദ്ധതിയിടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം മുതൽ വിദേശികളെ വീട് വാങ്ങുന്നതിൽ നിന്ന് വിലക്കാനാണ് തീരുമാനം. എന്നാൽ സ്ഥലം വാങ്ങി വീട് പണിയുന്നവർക്ക് വിലക്ക് ബാധകമാവില്ല. കൂടാതെ ഓസ്‌ട്രേലിയൻസിനും ഈ നിയമത്തിൽ ഉൾപ്പെടില്ല.
ന്യൂസിലന്റ് പ്രധാന മന്ത്രി ജസിന്താ അർഡേൻ കഴിഞ്ഞ് ദിവസം വെല്ലിങ്ടണിൽ നടന്ന പ്രസ് കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്. ക്രിസ്തുമസോടെ പുതിയ ബിൽ കൊണ്ടുവരനാണ് പദ്ധതിയെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
നിലവിൽ വിദേശികളുടെ കുത്തനെയുള്ള കുടിയേറ്റം വീട് വിലയിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്്. ഇപ്പോൾ വിദേശികൾ കൂടുതലായി വീട് വാങ്ങാൻ തുടങ്ങിയതോടെ വീട് വില കുത്തനെ ഉയർന്നു. ഇതാണ് പുതിയ തീരുമാനത്തിന് പിന്നിൽ.സ്വദേശികൾക്ക് വീട് വാങ്ങുന്നതിൽ ഉള്ള ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന ക്രിസ്തുമസിന് ഇത് സംബന്ധിച്ച ബിൽ കൊണ്ടുവരനാണ് പദ്ധതി.
ഓക് ലന്റ് പോലെയുള്ള പ്രധാന നഗരങ്ങളിൽ എല്ലാം കഴിഞ്ഞ വർഷങ്ങളെക്കാൾ വീട് വിലയിൽ കുത്തനെ വർദ്ധനവ് ഉണ്ടായതാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്ത് വന്നിരുന്നു.