- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രിയയിൽ സിംഗിൾ യൂസ് പ്ലസ്റ്റിക്കിന് നിരോധനം; 2018-ഓടെ യൂറോപ്പിൽ പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികളുടെ ഭാഗം
വിയന്ന: രാജ്യത്ത് ഷോപ്പുടമകൾ ഇനി മുതൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് കാരി ബാഗുകൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി. 2018-ഓടെ യൂറോപ്പ് പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള ഉടമ്പടിയുടെ ഭാഗമായാണ് ഇതെന്ന് പരിസ്ഥിതി മന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ വർഷം യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്ത ധാരണയനുസരിച്ച് 2018-ഓടെ ഷോപ്പു
വിയന്ന: രാജ്യത്ത് ഷോപ്പുടമകൾ ഇനി മുതൽ സിംഗിൾ യൂസ് പ്ലാസ്റ്റിക് കാരി ബാഗുകൾ നൽകുന്നതിന് നിരോധനം ഏർപ്പെടുത്തി. 2018-ഓടെ യൂറോപ്പ് പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുള്ള ഉടമ്പടിയുടെ ഭാഗമായാണ് ഇതെന്ന് പരിസ്ഥിതി മന്ത്രി വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം യൂറോപ്യൻ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്ത ധാരണയനുസരിച്ച് 2018-ഓടെ ഷോപ്പുടമകൾ സൗജന്യമായി പ്ലാസ്റ്റിക് ബാഗുകൾ നൽകുന്നത് നിർത്തലാക്കണമെന്നും 2019-ഓടെ ഓരോ വ്യക്തിയും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകളുടെ അളവ് 90 ശതമാനം എന്നു കണ്ട് കുറയ്ക്കാനും 2025-ഓടെ ഇത് 40 ശതമാനമായി കുറയ്ക്കാനുമാണ് തീരുമാനമായിരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് പഴങ്ങൾക്കും പച്ചക്കറികൾക്കും വേണ്ടി വളരെ നേരിയ ബാഗുകൾ ഉപയോഗിക്കാമെന്നും ഇതിന്റെ നിരോധനത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
കാരിബാഗുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി 2003 മുതൽ പ്ലാസ്റ്റിക് ബാഗ് നൽകുന്ന കടകൾക്ക് ഡെന്മാർക്ക് ടാക്‌സ് ഏർപ്പെടുത്തിയിരുന്നു. റീ യൂസബിൾ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് ഡെന്മാർക്ക് നികുതി ഏർപ്പെടുത്തിയത്. യൂറോപ്പിൽ നിലവിൽ ഏറ്റവും കുറവ് പ്ലാസ്റ്റിക് കാരി ബാഗുകൾ ഉപയോഗിക്കുന്നത് ഡെന്മാർക്കിലാണ്.
താരതമ്യേന ചെലവു കുറഞ്ഞതും കനമില്ലാത്തതുമായ സിംഗിൾ യൂസ് പ്ലാസ്റ്റിക് ബാഗുകളാണ് എവിടേയും കണ്ടുവരുന്നത്. എന്നാൽ ഇത്തരം ബാഗുകൾ 500 വർഷം കഴിഞ്ഞാലും ഡിഗ്രേഡ് ചെയ്യപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ഇവ പരിസ്ഥിതിക്ക് ഏറെ ഭീഷണി ഉയർത്തുന്നവയാണ്.