- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ടാസ്മാനിയയിൽ പുകവലി നിയമം കർശനമാക്കുന്നു; പുകവലി പ്രായം 18-ൽ നിന്ന് 25 ആയി ഉയർത്താൻ ആലോചന
ടാസ്മാനിയ: ടാസ്മാനിയയിൽ പുകവലി പ്രായം ഉയർത്താൻ ആലോചന. നിലവിൽ 18 വയസ് എന്നുള്ളത് 25 വയസ് ആയി ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിയമം പ്രാബല്യത്തിലായാൽ പുകവലി പ്രായം വർധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകും ടാസ്മാനിയ. പ്രായപൂർത്തിയായവർക്കിടയിൽ പുകവലി ശീലം ഏറെയുള്ള സംസ്ഥാനമാണിത്. സംസ്ഥാനത്തെ 520,000 നിവാസികൾക്കിടയിൽ അഞ്ചിലൊന
ടാസ്മാനിയ: ടാസ്മാനിയയിൽ പുകവലി പ്രായം ഉയർത്താൻ ആലോചന. നിലവിൽ 18 വയസ് എന്നുള്ളത് 25 വയസ് ആയി ഉയർത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിയമം പ്രാബല്യത്തിലായാൽ പുകവലി പ്രായം വർധിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാകും ടാസ്മാനിയ.
പ്രായപൂർത്തിയായവർക്കിടയിൽ പുകവലി ശീലം ഏറെയുള്ള സംസ്ഥാനമാണിത്. സംസ്ഥാനത്തെ 520,000 നിവാസികൾക്കിടയിൽ അഞ്ചിലൊന്ന് ആൾക്കാരും പുകവലിക്കുന്നവരാണ്. കൂടാതെ നിരക്ഷരത, അമിത വണ്ണം എന്നിവയുടെ കാര്യത്തിലും ടാസ്മാനിയ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണ്. സംസ്ഥാനത്തെ പകുതിയോളം ജനതയ്ക്ക് വായനയും എഴുത്തും അറിയില്ല എന്നതാണ് മറ്റൊരു വസ്തുത.
സിഗരറ്റ് വാങ്ങുന്നതിനും പുകവലിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും നിലവിൽ ഓസ്‌ട്രേലിയയിൽ 18 ആണ് കുറഞ്ഞ പ്രായം. എന്നാൽ ഇത് പൊതുവേ ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പുകവലി പ്രായം ഉയർത്താൻ തീരുമാനിച്ചത്. യുവജനങ്ങൾക്കിടയിലുള്ള പുകവലി ശീലം കുറയ്ക്കുന്നതിനാണ് സർക്കാർ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ടാസ്മാനിയൻ ഹെൽത്ത് മിനിസ്റ്റർ മൈക്കൽ പെർഗൂസൺ വ്യക്തമാക്കി.
പുകവലി പ്രായം ഉയർത്തുന്നതിനെ പിന്തുണച്ചുകൊണ്ട് ആരോഗ്യവിദഗ്ധരും രംഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നും പിന്തുണ ലഭിച്ചാൽ പൊതുജനാരോഗ്യ നിയമം ഭേദഗതി ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.