- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ പൗഡർ അടങ്ങിയ മെഡിക്കൽ ഗ്ലൗസുകൾ നിരോധിച്ചു; നിരോധനം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന കണ്ടെത്തലിനെ തുടർന്ന്
ജിദ്ദ: രാജ്യത്ത് പൗഡർ അടങ്ങിയ മെഡിക്കൽ ഗ്ലൗസുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഗ്ലൗസുകളിൽ അടങ്ങിയിരിക്കുന്ന പൗഡറുകൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതി നാലാണ് ഇവ നിരോധിച്ചതെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി അറിയിച്ചു. വേഗം ധരിക്കാനും ഊരിമാറ്റാനും സഹായകമാകും എന്നതിനാൽ ഗൗസുകളിൽ പലതിലും പൗഡർ ചേർത്തിട്ടുണ്ട്. ഇത്തരം കയ്യുറകൾ നിർമ്മിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.മാർച്ച് 27 മുതൽ നിരോധനം നടപ്പിലാക്കും. അതിനു ശേഷം ഇറുക്കുമതി അനുവദിക്കില്ലെന്നും അഥോറിറ്റി വ്യക്തമാക്കി. അമേരിക്കയിലെ ഫെഡറൽ ഡ്രഗ് ആൻഡ് ഫുഡ് അഥോറിറ്റി ഒൻപത് മാസം മുമ്പ് പൗഡറുകൾ അടങ്ങിയ ഗ്ലൗസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് സൗദിയിലും പൗഡർ അടങ്ങിയ ഗ്ലൗസ് നിരോധിക്കാൻ അധികൃതർ തീരുമാനിച്ചത്
ജിദ്ദ: രാജ്യത്ത് പൗഡർ അടങ്ങിയ മെഡിക്കൽ ഗ്ലൗസുകൾക്ക് നിരോധനം ഏർപ്പെടുത്തി. ഗ്ലൗസുകളിൽ അടങ്ങിയിരിക്കുന്ന പൗഡറുകൾ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതി നാലാണ് ഇവ നിരോധിച്ചതെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി അറിയിച്ചു.
വേഗം ധരിക്കാനും ഊരിമാറ്റാനും സഹായകമാകും എന്നതിനാൽ ഗൗസുകളിൽ പലതിലും പൗഡർ ചേർത്തിട്ടുണ്ട്. ഇത്തരം കയ്യുറകൾ നിർമ്മിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.മാർച്ച് 27 മുതൽ നിരോധനം നടപ്പിലാക്കും. അതിനു ശേഷം ഇറുക്കുമതി അനുവദിക്കില്ലെന്നും അഥോറിറ്റി വ്യക്തമാക്കി.
അമേരിക്കയിലെ ഫെഡറൽ ഡ്രഗ് ആൻഡ് ഫുഡ് അഥോറിറ്റി ഒൻപത് മാസം മുമ്പ് പൗഡറുകൾ അടങ്ങിയ ഗ്ലൗസുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് സൗദിയിലും പൗഡർ അടങ്ങിയ ഗ്ലൗസ് നിരോധിക്കാൻ അധികൃതർ തീരുമാനിച്ചത്
Next Story