പാരീസ്: പള്ളി ഒഴിപ്പിച്ചതിൽ പ്രതിഷേധിച്ച് പാരീസിൽ തെരുവുകളിൽ നിസ്‌കാരം തുടങ്ങിയതോടെ വിലക്കുമായി ഫ്രഞ്ച് അധികൃതർ. ഗവൺമെന്റ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മുസ്ലിം പള്ളി പൂട്ടി അവിടെ ലൈബ്രറി ആക്കിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ ആരംഭം.

തുടർന്ന ആ സ്ഥലത്തിന് പകരം പുതിയ സ്ഥലം തരാമെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പുതിയ പള്ളി പണിയാൻ പറ്റിയ സ്ഥലം അധികൃതർ അനുവദിക്കുന്നില്ലെന്നാണ് വിശ്വാസികളുടെ ആരോപണം. എന്നാൽ മുസ്ലീങ്ങൾക്ക് പ്രാർത്ഥിക്കാനുള്ള സ്ഥലം നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട.

പള്ളി അടച്ചുപൂട്ടിയതിന്റെ പ്രതിഷേധമായാണ് മാർച്ച് മുതൽ എല്ലാ വെള്ളിയാഴ്ചയും മുസ്ലിം മതസ്ഥർ തെരുവിൽ നിസ്‌കരിക്കാൻ തുടങ്ങിയത്. പൊതുസ്ഥലങ്ങളെ നിസ്‌കാര കേന്ദ്രങ്ങളാക്കുന്നതിനെതിരേ രാഷ്ട്രീയക്കാരും പ്രദേശ വാസികളും നേരത്തെ രംഗത്തെത്തിയിരുന്നു. അഞ്ച് മില്യണിന് മുകളിൽ മുസ്ലിം മതസ്ഥരുള്ള ഫ്രാൻസിൽ തെരുവിലെ നിസ്‌കാരം തടഞ്ഞതിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തി.തെരുവുകളിലെ പരസ്യ നിസ്‌കാരത്തിന് സർക്കാർ വിലക്ക് നിസ്‌കാരം