- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
തെറ്റായ വഴികൾ തേടിനടക്കുന്നവർ
പി കെ എന്ന ഹിന്ദി ചലച്ചിത്രത്തിനെതിരെ വടക്കെ ഇന്ത്യയിൽ ചില ഹൈന്ദവ വർഗീയ സംഘടനകളും കേരളത്തിൽ ഹനുമാൻസേന എന്ന സംഘവും അക്രമാസക്തമായ പ്രതിഷേധപരാക്രമങ്ങൾ നടത്തിവരുകയാണല്ലോ? ഇതിനെതിരെ സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും അതിശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. ന്യായം സ്വാഭാവികം. പക്ഷേ, ഇത്തരം പിന്തിരിപ്പനും
പി കെ എന്ന ഹിന്ദി ചലച്ചിത്രത്തിനെതിരെ വടക്കെ ഇന്ത്യയിൽ ചില ഹൈന്ദവ വർഗീയ സംഘടനകളും കേരളത്തിൽ ഹനുമാൻസേന എന്ന സംഘവും അക്രമാസക്തമായ പ്രതിഷേധപരാക്രമങ്ങൾ നടത്തിവരുകയാണല്ലോ? ഇതിനെതിരെ സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും അതിശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. ന്യായം സ്വാഭാവികം.
പക്ഷേ, ഇത്തരം പിന്തിരിപ്പനും അക്രമാസക്തവുമായ പ്രതിഷേധങ്ങൾ എന്തോ പുതിയ കാര്യമാണെന്ന ഒരു ഭാവം-നാട്യം ഈ പ്രതികരണക്കാരിൽ ഉണ്ടെന്നതാണ് വിചിത്രമായ സംഭവം. അതേസമയം, കേരളത്തിലും ഇന്ത്യയിലും എന്നും ഇതായിരുന്നു സ്ഥിതി.
ഇന്ത്യൻ വംശജൻ കൂടിയായ പ്രശസ്ത എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ 'സാത്താനിക് വേഴ്‌സസ്' എന്ന പുസ്തകം ഇറങ്ങിയപ്പോൾ മുതൽ ഇന്ത്യയിൽ നിരോധിച്ചിരിക്കയാണ്. അദ്ദേഹത്തന്റെ തലയ്ക്ക് വിലയിട്ട - ഫത്‌വാ - മുസ്ലിം പൗരോഹിത്യം അത് പിൻവലിച്ചിട്ട് പോലും ഇന്ത്യയിൽ കാലുകുത്താൻ റുഷ്ദിയെ നമ്മൾ അനുവദിച്ചിട്ടില്ല.
പികെ ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം അവതരിപ്പിക്കുന്നത് പണ്ട് നിരോധിച്ചത് ഏതാനും പാട്ടക്കാരുടെയും മെത്രാന്മാരുടെയും എതിർപ്പിനെ മുൻനിർത്തി മാത്രമായിരുന്നു. ക്രൈസ്തവ സമുദായത്തിലെ പകുതിപ്പേരെങ്കിലും പ്രതിഷേധിച്ചിട്ടു പോലുമല്ല. (എന്റെ ഓർമ്മ ശരിയാണെങ്കിൽ എൽഡിഎഫ് ഭരിക്കുന്ന സമയത്താണ്, നയനാരാണ് അത് ചെയ്തത്). അടുത്ത കാലത്ത് അമൃതാനന്ദമയിയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായപ്പോൾ ഉമ്മൻ ചാണ്ടി ഗവർമെന്റ് സ്വീകരിച്ച നിലപാടും മത, സാമുദായിക യാഥാസ്ഥിതികരെ പ്രീണിപ്പിക്കുന്ന തരത്തിലുള്ളതാണല്ലോ?
ഫയർ പോലുള്ള സിനിമകൾക്കെതിരെ യാഥാസ്ഥിതികരുടെ ഭാഗത്ത്‌നിന്ന് അക്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തിലും സിനിമാപീഡനം ഉണ്ടായിട്ടുണ്ട്. ഇത്തരം ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്.
പികെയ്‌ക്കെതിരെയുള്ള പ്രതിഷേധത്തെ മാത്രം സാംസ്‌കാരിക ഫാസിസമാണെന്നും ബിജെപി ഗവർമെന്റ് കേന്ദ്രഭരണത്തിൽ വന്നതുകൊണ്ടാണ് ഇതൊക്കെയുണ്ടാകുന്നത് എന്നും പറയുന്നതിൽ എന്തർത്ഥാമാണുള്ളത്? ഇങ്ങനെ ആക്ഷേപിക്കുന്നവരിൽ നല്ലപങ്ക് ആളുകൾക്കും, മുകളിൽ പറഞ്ഞ ഉദാഹരണങ്ങൾ അറിവുള്ളതാണ്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിച്ച് ഭരിച്ച് കട്ട്മുടിച്ചും തൂത്തെറിയപ്പെട്ട കോൺഗ്രസ് പാർട്ടിയും കമ്യുണിസ്റ്റ് പാർട്ടികളും, രാഷ്ട്രീയ തിരിച്ചുവരവിന് വല്ല ഗുണവും ചെയതേക്കാം എന്ന പ്രതീക്ഷയിൽ പികെയ്ക്ക് നേരെയുള്ള പ്രതിഷേധാഭാസത്തിനെതിരെ അണിചേർന്നിക്കയാണെന്ന കാര്യം പകൽ പോലെ വ്യക്തമാണ്.
ബിജെപി ഭരിക്കുന്നയിടങ്ങളിലൊക്കെ വർഗ്ഗീയ ഫാസിസ്റ്റുകൾക്ക് നല്ല ഉന്മേഷം ഉണ്ടായിരിക്കാം. എന്നാൽ മുമ്പ്, ഇന്ദിരാജിയും രാജീവ്ജിയും, സോണിയാജിയുടെ കോൺഗ്രസും സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റുകാരും ഭരിച്ചപ്പോഴും ഇതേ ശക്തിയും ഊർജവും യാഥാസ്ഥിതികരായ വർഗ്ഗീയ ഫാസിസ്റ്റുകൾക്കുണ്ടായിരുന്നു. ഇതേ അനുകൂലമായ കാലാവസ്ഥ അവർക്ക് എന്നുമുണ്ടായിരുന്നു എന്ന വസ്തുത ആരൊക്കെ മറന്നാലും സാധാരണ ജനങ്ങൾ മറക്കരുത്. കോൺഗ്രസും കമ്യുണിസ്റ്റ് പാർട്ടികളും തിരിച്ചുവരുന്നതിന് വേറെ ക്രിയാത്മകവും പ്രായശ്ചിത്തപദവും ജനസേവനപരവുമായ വഴികൾ നോക്കേണ്ടിയിരിക്കുന്നു.