മനാമ : രാജ്യത്തെ ടാറ്റൂ പാർലറുകൾക്കും, അനധികൃത ടാറ്റൂ സന്പ്രദായങ്ങൾക്കും ഗവൺമെന്റ് തടയിടാൻ ഒരുങ്ങുന്നു. ബ്യൂട്ടി സലൂണുകൾക്കും ഷോപ്പുകൾക്കും, വ്യക്തികൾക്കും ടാറ്റൂ ചെയ്ത് നൽകാനുള്ള അനുമതി നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2015 അവസാനത്തിൽ ബഹ്റിനിൽ ടാറ്റൂ നിരോധിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് നൽകിയ നിവേദനത്തിൽ പ്രതികരിക്കുകയായിരുന്നു ഗവൺമെന്റ്.

യുവാക്കളടക്കമുള്ള ജനങ്ങളെ അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി ടാറ്റൂ ചെയ്യുന്നതിന് അംഗീകാരം ലഭിക്കാൻ ബ്യൂട്ടി സലൂണുകൾ നൽകിയ അപേക്ഷ തള്ളിയതായും ഗവൺമെന്റ് അറിയിച്ചു. ബ്യൂട്ടി സലൂണുകൾക്കോ, ഷോപ്പുകൾക്കോ, വ്യക്തികൾക്കോ ടാറ്റൂ
ചെയ്ത് നൽകാനുള്ള അനുമതി നൽകില്ല. ഇത് ലിംഗഭേദമന്യേയായിരിക്കും നടപ്പാക്കുക. ആരോഗ്യ മന്ത്രാലയവും, വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയവുമായിരിക്കും ഇത് സംബന്ധിച്ച കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.