- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയില്ലാത്തതിനാൽ വരുമാനമില്ല; വീട്ടിൽ ഫോൺ വിളിച്ച് സംസാരിച്ച ശേഷം പൊട്ടിക്കരച്ചിൽ പതിവാക്കി; അച്ഛന്റെ ചികിൽസയ്ക്ക് കാശ് അയയ്ക്കാനാകുന്നില്ല; രാത്രികളിൽ പിച്ചു പേയും പറഞ്ഞു; പൊട്ടിച്ച് വിഴുങ്ങിയത് തടവറയ്ക്ക് മുന്നിലെ സി എഫ് ലാമ്പും; ബണ്ടി ചോറിന്റേത് അതീവസുരക്ഷാ ബ്ലോക്കിൽ നിന്ന് മാറാനുള്ള നാടകമോ? ആത്മഹത്യക്ക് ശ്രമിച്ച ഹൈടെക് മോഷ്ടാവ് ജയിൽ ചാടാൻ സാധ്യതയെന്ന് ഇന്റലിജൻസ്
തിരുവനന്തപുരം. തിരുവനന്തപുരം സെന്ററൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഹൈടെക് മോഷ്ടാവ് ബണ്ടി ചോർ ചികിത്സ കഴിഞ്ഞ് എത്തിയ ഉടൻ വിദഗ്ദരെ കൊണ്ട് ബണ്ടി ചോറിന് മെന്റൽ സ്റ്റാറ്റസ് എക്സാമിനേഷൻ നടത്താൻ ജയിൽ വകുപ്പ് നീക്കം ആരംഭിച്ചു. പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ വിദഗ്ദ ഡോക്ടർമാർ ഉൾപ്പെട്ട സമിതിയാവും ബണ്ടി ചോറിന്റെ മാനസിക നില വിലയിരുത്തുക. ശിക്ഷ ഇളവ് കിട്ടുമെന്ന ധാരണയിൽ ബണ്ടി ചോർ നാടകം കളിക്കുന്നതാണന്നാണ് ജയിൽ വാർഡന്മാർ സംശയിക്കുന്നത്. സെൻട്രൽ ജയിലിലെ അതി സുരക്ഷ ബ്ലോക്കിലെ യു ടി ബി സെല്ലിലാണ് ബണ്ടി ചോറിനെ പാർപ്പിച്ചിരുന്നത്. ജയിലിലെ പ്രശ്നക്കാരും പ്രമാദമായ കേസിൽപെട്ട വരുന്നവുരം ഒക്കെ അതി സുരക്ഷ ബ്ലോക്കലാണ ഉള്ളത്. ബണ്ടി ചോറിന്റെ അയൽക്കാർ സോളാർ കേസ് പ്രതി ബിജുരാധാകൃഷ്ണൻ, റിപ്പർ ജയാനന്ദൻ, ആട് ആന്റണി എന്നിവരാണ്. തടവറക്കുള്ളിൽ പ്രകാശം കടക്കുമാറ് സെല്ലിന് അഭിമുഖമായി പുറത്ത് സ്ഥാപിച്ചിരുന്ന സി എഫ് എൽ ലാമ്പാണ് ബണ്ടി ഊരിയെടുത്ത് പൊട്ടിച്ച് വിഴുങ്ങാൻ ശ്രമിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള
തിരുവനന്തപുരം. തിരുവനന്തപുരം സെന്ററൽ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ഹൈടെക് മോഷ്ടാവ് ബണ്ടി ചോർ ചികിത്സ കഴിഞ്ഞ് എത്തിയ ഉടൻ വിദഗ്ദരെ കൊണ്ട് ബണ്ടി ചോറിന് മെന്റൽ സ്റ്റാറ്റസ് എക്സാമിനേഷൻ നടത്താൻ ജയിൽ വകുപ്പ് നീക്കം ആരംഭിച്ചു. പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ വിദഗ്ദ ഡോക്ടർമാർ ഉൾപ്പെട്ട സമിതിയാവും ബണ്ടി ചോറിന്റെ മാനസിക നില വിലയിരുത്തുക. ശിക്ഷ ഇളവ് കിട്ടുമെന്ന ധാരണയിൽ ബണ്ടി ചോർ നാടകം കളിക്കുന്നതാണന്നാണ് ജയിൽ വാർഡന്മാർ സംശയിക്കുന്നത്.
സെൻട്രൽ ജയിലിലെ അതി സുരക്ഷ ബ്ലോക്കിലെ യു ടി ബി സെല്ലിലാണ് ബണ്ടി ചോറിനെ പാർപ്പിച്ചിരുന്നത്. ജയിലിലെ പ്രശ്നക്കാരും പ്രമാദമായ കേസിൽപെട്ട വരുന്നവുരം ഒക്കെ അതി സുരക്ഷ ബ്ലോക്കലാണ ഉള്ളത്. ബണ്ടി ചോറിന്റെ അയൽക്കാർ സോളാർ കേസ് പ്രതി ബിജുരാധാകൃഷ്ണൻ, റിപ്പർ ജയാനന്ദൻ, ആട് ആന്റണി എന്നിവരാണ്. തടവറക്കുള്ളിൽ പ്രകാശം കടക്കുമാറ് സെല്ലിന് അഭിമുഖമായി പുറത്ത് സ്ഥാപിച്ചിരുന്ന സി എഫ് എൽ ലാമ്പാണ് ബണ്ടി ഊരിയെടുത്ത് പൊട്ടിച്ച് വിഴുങ്ങാൻ ശ്രമിച്ചത്. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലുള്ള ബണ്ടി രണ്ടു ദിവസത്തിനകം തിരികെ ജയിലിലെത്തും.
ഇതിന് ശേഷമാകും വിദഗ്ധ പരിശോധനയ്ക്ക് അയക്കുക. ആത്മഹത്യക്ക് ശ്രമിച്ചതിന്റെ തലേ ദിവസം ബണ്ടി നാട്ടിൽ പിതാവിനെ ഫോൺ ചെയ്തിരുന്നു.അസുഖ ബാധിതനായി കിടക്കുന്ന അച്ഛനെ ഓർത്ത് അന്ന് തടവറക്കുള്ളിൽ ഇരുന്ന് ബണ്ടി ഒരു പാട് കരഞ്ഞിരുന്നു. ഇത് അതിസുരക്ഷ ബ്ലോക്കിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ കണ്ടതുമാണ്. കഴിഞ്ഞ് കുറേ രാത്രികളിൽ ഒറ്റക്കിരുന്ന് സംസാരിച്ചിരുന്ന ബണ്ടി സഹ തടവുകാരനോടും വാർഡന്മാരോടും മാന്യമായാണ് പെരുമാരിയിരുന്നത്.
സുത്രശാലിയും ഹൈടെക് കള്ളനും ആയതിനാൽ ബണ്ടിയെ പുറത്തിറക്കാൻ പോലും വാർഡന്മാർക്ക് പേടിയാണ്. കാഴ്ചയ്ക്ക് ചെറിയ മങ്ങൽ ഉണ്ടെന്നും കണ്ണട വേണമെന്നും ഒരാഴ്ച മുൻപ് ബണ്ടി ചോർ ആവിശ്യപ്പെട്ടതനുസരിച്ച് ജയിലിൽ ആഴ്ചയിൽ ഒരിക്കൽ വരുന്ന നേത്ര രോഗ വിദഗ്ധൻ ബണ്ടിയെ പരിശോധിക്കുകയും ജയിൽ അധികൃതർ കണ്ണട വാങ്ങി നൽകുകയും ചെയ്തിരുന്നു. ചില ഹിന്ദി പ്രസിദ്ധീകരണങ്ങൾ ബണ്ടി ആവശ്യപ്പെട്ടുവെങ്കിലും ലഭ്യമല്ലാത്തതിനാൽ ജയിൽ വകുപ്പ് വാങ്ങി നൽകിയില്ല. അതീവ സുരക്ഷ ബ്ലോക്കിൽ ആയതിനാൽ ബണ്ടിക്ക് ജയിലിൽ ജോലികളൊന്നും അനുവദിച്ചിരുന്നില്ല. വരുമാനം ഇല്ലന്നും നാട്ടിൽ പിതാവിന് ചികിത്സക്ക് അയക്കാൻ പണം കണ്ടെത്താൻ ബണ്ടി പല പ്രാവശ്യം ജോലി ആവിശ്യപ്പെട്ടുവെങ്കിലും ഇന്റലിജൻസ് റിപ്പോട്ടിന്റെ വെളിച്ചത്തിൽ ജോലി നൽകിയില്ല.
ബണ്ടി ജയിൽ ചാടുമെന്ന് മുന്ന് തവണയാണ് സംസ്ഥാന ഇന്റലിജൻസ് രേഖാമൂലം ജയിൽ വകുപ്പിനെ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് അതീവ സുരക്ഷാബ്ലോക്കിൽ പ്രത്യേക നിരീക്ഷണത്തിൽ ബണ്ടിയെ പാർപ്പിച്ചത്. ചൊവ്വാഴ്ച ഉച്ച ഭക്ഷണത്തിന് പുറത്തിറക്കിയപ്പോഴാണ് ബണ്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രണ്ടരയോടെ ജയിൽ വകുപ്പിന്റെ ആംബുലൻസിൽ തന്നെ ബണ്ടിയെ മെഡിക്കൽ കോളേജിൽ എത്തിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറ് പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടാണ് തിരുവനന്തപുരം സെന്ററൽ ജയിലിൽ എത്തുന്നത്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ വിദേശ മലയാളി വേണുഗോപാലൻ നായരുടെ പട്ടത്തുള്ള വീട്ടിൽ 2013 ജനുവരി 21 നടത്തിയ മോഷണത്തിലാണ് ബണ്ടി ചോർ പിടിയിലായത്. മുപ്പത് ലക്ഷം രൂപ വിലവരുന്ന മസ്തുബിഷി കാറും ലാപ്ടോപ്പും സ്വർണവുമായാണ് ബണ്ടിചോർ കടന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ പൊലീസ് കർണാടകയിൽ നിന്ന് പിടികൂടുകയായിരുന്നു. ബണ്ടി ചോർ നാല് വർഷമായി തടവിൽ കഴിയുകായാണ്. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനാൽ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ നൽകി. എന്നാൽ മാനസിക രോഗമില്ലെന്ന് കണ്ടെത്തിയതോടെ വീണ്ടും ജയിലിലേക്കയച്ചു.
ദേവീന്ദർ സിംങ് എന്നാണ് 44 കാരനായ ബണ്ടിചോറിന്റെ യഥാർത്ഥ പേര്. രാജ്യാന്തര മോഷ്ടാവായ ഇയാൾ മുന്നൂറോളം കേസുകളിൽ പ്രതിയാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചരുന്ന ഇയാളെ ഒടുവിൽ കേരള പൊലീസാണ് പിടികൂടിയത്. ആഡംഭരവസ്തുക്കളായിരുന്നു ഇയാളുടെ ലക്ഷ്യം. ഡൽഹി, ചെന്നൈ, ബംഗളൂരു. ചണ്ഡിഗഡ് തുടങ്ങി നിരവധിയിടങ്ങളിൽ മോഷണ ശ്രമത്തിനിടെ ബണ്ടിചോർ പിടിയിലായെങ്കിലും പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.