- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സികെ വിനീതിന്റെ ഇരട്ടഗോളിൽ ഫെഡറേഷൻ കപ്പ് നേടി ബംഗളൂരു എഫ്‌സി; മോഹൻബഗാനെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപിച്ച് കിരീടനേട്ടം; നിലവിലെ ചാമ്പ്യന്മാരെ തകർത്തത് എക്സ്ട്രാ ടൈമിൽ
കട്ടക്ക്: നിശ്ചിത സമയത്ത് സമനില പാലിച്ച മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ മലയാളി താരം വിനീതുകൊടുങ്കാറ്റായി. ഈ സമയത്ത് വിനീത് നേടിയ ഇരട്ട ഗോളിന്റെ മികവിൽ ഫെഡറേഷൻ കപ്പ് കിരീടം ബെംഗളൂരു എഫ്.സിക്ക്. നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫെഡറേഷൻ കപ്പ് കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ബാംഗ്ലൂരിന്റെ വിജയം. രണ്ടാം പകുതിയിൽ ഉദാൻതക്ക് പകരക്കാരാനായി ആണ് വിനീത് കളത്തിലിറങ്ങിയത്. പിന്നീട് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ വിനീത് ബാംഗ്ലൂരിന്റെ വിജയമുറപ്പിച്ച ഗോളുകൾ നേടുകയായിരുന്നു. സുനിൽ ഛേത്രിയില്ലാതെ കളിക്കാനിറങ്ങിയ ബാംഗ്ലൂരിന് സോണി നോർദെയും കറ്റ്സുമി യുസയെയും പിടിച്ചുകെട്ടാനായതും മത്സരത്തിൽ നിർണായകമായി. 107ാം മിനിറ്റിൽ പോസ്റ്റിന്റെ ഇടതുമൂലയിൽ നിന്നും അനസ് എടത്തൊടികയ്ക്കും ദേബ്ജിത്തിനും അവസരം നൽകാതെ വിനീത് ബാംഗ്ലൂരിനെ മുന്നിലെത്തിക്കുകയായിരുന
കട്ടക്ക്: നിശ്ചിത സമയത്ത് സമനില പാലിച്ച മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ മലയാളി താരം വിനീതുകൊടുങ്കാറ്റായി. ഈ സമയത്ത് വിനീത് നേടിയ ഇരട്ട ഗോളിന്റെ മികവിൽ ഫെഡറേഷൻ കപ്പ് കിരീടം ബെംഗളൂരു എഫ്.സിക്ക്. നിലവിലെ ചാമ്പ്യന്മാരായ മോഹൻബഗാനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ബെംഗളൂരു ഫെഡറേഷൻ കപ്പ് കിരീടം ചൂടിയത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ബാംഗ്ലൂരിന്റെ വിജയം. രണ്ടാം പകുതിയിൽ ഉദാൻതക്ക് പകരക്കാരാനായി ആണ് വിനീത് കളത്തിലിറങ്ങിയത്. പിന്നീട് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ വിനീത് ബാംഗ്ലൂരിന്റെ വിജയമുറപ്പിച്ച ഗോളുകൾ നേടുകയായിരുന്നു.
സുനിൽ ഛേത്രിയില്ലാതെ കളിക്കാനിറങ്ങിയ ബാംഗ്ലൂരിന് സോണി നോർദെയും കറ്റ്സുമി യുസയെയും പിടിച്ചുകെട്ടാനായതും മത്സരത്തിൽ നിർണായകമായി. 107ാം മിനിറ്റിൽ പോസ്റ്റിന്റെ ഇടതുമൂലയിൽ നിന്നും അനസ് എടത്തൊടികയ്ക്കും ദേബ്ജിത്തിനും അവസരം നൽകാതെ വിനീത് ബാംഗ്ലൂരിനെ മുന്നിലെത്തിക്കുകയായിരുന്നു.
12 മിനിറ്റിന് ശേഷം വിനീത് വീണ്ടും ബഗാന്റെ വല കുലുക്കി. ബഗാൻ പ്രതിരോധത്തെ മറികടന്ന് വിനീത് അടിച്ച ഷോട്ട് ദേബജിത്തിനെയും മറികടന്ന് വലയിലേക്കെത്തിയതോടെ ബംഗളൂരു എഫ്‌സി കിരീടമുറപ്പിച്ചു.