'തുടക്കം മാംഗല്യം' പുനർജനിക്കുന്നു; ബാംഗ്ലൂർ ഡേയ്‌സിലെ ഗാനത്തിനു പുതിയ ദൃശ്യാവിഷ്‌കാരം ഒരുങ്ങുമ്പോൾ നസ്രിയയ്ക്കു പകരക്കാരിയാകുന്നതു ഗായത്രി സുരേഷ്

മലയാളത്തിൽ അടുത്തകാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ബാംഗ്ലൂർ ഡേയ്‌സിലെ 'പച്ചക്കിളിക്കൊരു കൂട്' എന്നു തുടങ്ങുന്ന ഗാനം വീണ്ടും ചിത്രീകരിക്കുന്നു. ഒരു പരസ്യചിത്രത്തിനു വേണ്ടിയാണ് ഗാനം വീണ്ടും ദൃശ്യവൽക്കരിക്കുന്നത്.

സിനിമാ താരം ഗായത്രി സുരേഷും കേരളത്തിലെ പ്രമുഖ മോഡലുകളുമാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സിനിമയിലെപോലെ വിവാഹതലേന്ന് വധുവിന്റെ വീട്ടിലെ ആഘോഷമാണ് പരസ്യ ചിത്രത്തിന്റെയും ഇതിവൃത്തം.

കൊല്ലം എം കെ ഫാബ്രിക്സിനുവേണ്ടി പരസ്യചിത്ര സംവിധായകനായ വിഷ്ണുമോഹൻ ഒരുക്കുന്ന പരസ്യചിത്രത്തിലാണ് ഗാനം വീണ്ടും ഒരുക്കുന്നത്. ചെന്നൈ ആസ്ഥാനമായ മ്യൂസിക് 24X7 എന്ന കമ്പനിയിൽ നിന്നും ഈ പാട്ടിന്റെ റൈറ്റ് ഇവർ വാങ്ങിക്കുകയായിരുന്നു.