- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ആർടിസി വക ഈസ്റ്റർ സ്പെഷ്യൽ ബസുകൾ; 22 മുതൽ 28 വരെ ബംഗളുരിലേക്കും തിരിച്ചും ഏഴു സ്പെഷ്യൽ സർവീസുകൾ
ബംഗളൂരു: വിശുദ്ധവാരത്തിലെ തിരക്ക് പരിഗണിച്ച് കേരള ആർടിസി ബംഗളൂരിലേക്കും തിരിച്ചും ഏഴ് സ്പെഷ്യൽ ബസ് കൂടി പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ 28 വരെയാണ് സ്പെഷ്യൽ സർവീസ് നടത്തുക. ഈസ്റ്ററിലെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ വേണമെന്ന് വിവിധ മലയാളി സംഘടനകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേരള ആർടിസി കൂടുതൽ സർവീസ് പ്രഖ്യാപിച്ചത്. കോഴിക്കോട്ടേയ്ക്ക് നാലും തൃശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും വീതമാണ് അധികമായി അനുവദിച്ചത്. കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും. ബംഗളൂരുവിൽ നിന്നുള്ള സർവീസുകൾ:രാത്രി 7.30- കോട്ടയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (മാനന്തവാടി വഴി)7.45 - എറണാകുളം സിൽവർലൈൻ ജെറ്റ് (മാനന്തവാടി വഴി)8.15 - തൃശൂർ സൂപ്പർഫാസ്റ്റ് (മാനന്തവാടി വഴി)8.30 - കോഴിക്കോട് സൂപ്പർഫാസ്റ്റ് (മാനന്തവാടി വഴി)9.30 - കോഴിക്കോട് സൂപ്പർഫാസ്റ്റ് (മാനന്തവാടി വഴി)11.40 - കോഴിക്കോട് സൂപ്പർഫാസ്റ്റ് (ബത്തേരി വഴി)11.50 - കോഴിക്കോട് സൂപ്പർഫാസ്റ്റ് (ബത്തേരി വഴി)കേരളത്തിൽ നിന്നു ത
ബംഗളൂരു: വിശുദ്ധവാരത്തിലെ തിരക്ക് പരിഗണിച്ച് കേരള ആർടിസി ബംഗളൂരിലേക്കും തിരിച്ചും ഏഴ് സ്പെഷ്യൽ ബസ് കൂടി പ്രഖ്യാപിച്ചു. മാർച്ച് 22 മുതൽ 28 വരെയാണ് സ്പെഷ്യൽ സർവീസ് നടത്തുക. ഈസ്റ്ററിലെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ വേണമെന്ന് വിവിധ മലയാളി സംഘടനകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേരള ആർടിസി കൂടുതൽ സർവീസ് പ്രഖ്യാപിച്ചത്.
കോഴിക്കോട്ടേയ്ക്ക് നാലും തൃശൂർ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓരോ സർവീസുകളും വീതമാണ് അധികമായി അനുവദിച്ചത്. കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കും സർവീസുണ്ടാകും.
ബംഗളൂരുവിൽ നിന്നുള്ള സർവീസുകൾ:
രാത്രി 7.30- കോട്ടയം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (മാനന്തവാടി വഴി)
7.45 - എറണാകുളം സിൽവർലൈൻ ജെറ്റ് (മാനന്തവാടി വഴി)
8.15 - തൃശൂർ സൂപ്പർഫാസ്റ്റ് (മാനന്തവാടി വഴി)
8.30 - കോഴിക്കോട് സൂപ്പർഫാസ്റ്റ് (മാനന്തവാടി വഴി)
9.30 - കോഴിക്കോട് സൂപ്പർഫാസ്റ്റ് (മാനന്തവാടി വഴി)
11.40 - കോഴിക്കോട് സൂപ്പർഫാസ്റ്റ് (ബത്തേരി വഴി)
11.50 - കോഴിക്കോട് സൂപ്പർഫാസ്റ്റ് (ബത്തേരി വഴി)
കേരളത്തിൽ നിന്നു തിരിച്ചുള്ള സർവീസുകൾ:
വൈകുന്നേരം 6.30 - കോട്ടയം-ബംഗളൂരു സൂപ്പർ എക്സ്പ്രസ്
7.15 - കോട്ടയം-ബംഗളൂരു സിൽവർലൈൻ ജെറ്റ്
രാത്രി 8.15 - തൃശൂർ-ബംഗളൂരു സൂപ്പർഫാസ്റ്റ്
8.30, 9.10, 9.45 - കോഴിക്കോട്-ബംഗളൂരു സൂപ്പർഫാസ്റ്റ്.