ധാക്ക: നടിയെ മാനഭംഗപ്പെടുത്തിയ കേസിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരം റുബൽ ഹൊസൈനെ റിമാൻഡ് ചെയ്തു. ബംഗ്ലാദേശി നടിയായ നാസ്‌നിൻ അക്തർ ഹാപ്പി നൽകിയ പരാതിയിലാണ് ധാക്ക കോടതി റുബലിനെ റിമാൻഡ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി 19 കാരിയായ നാസിനെ പീഡിപ്പിച്ചതായാണ് പരാതി. ക്രിക്കറ്റ് ലോകകപ്പിനുള്ള ബംഗ്ലാദേശ് ദേശീയ ടീമിലേക്ക് ഫാസ്റ്റ് ബൗളറായ റുബൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബംഗ്ലാദേശിനായി 22 ടെസ്റ്റിൽ നിന്ന് 32 വിക്കറ്റും 53 ഏകദിനത്തിൽ നിന്ന് 69 വിക്കറ്റും നേടിയ താരമാണ് ഹൊസൈൻ. ഏകദിനത്തിൽ ന്യൂസിലാൻഡിനെതിരെ ഹാട്രിക് നേടിയും ഹൊസൈൻ ശ്രദ്ധ നേടിയിട്ടുണ്ട്.