- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിതാ ഏകദിന ലോകകപ്പ്: ചരിത്ര വിജയം സ്വന്തമാക്കി ബംഗ്ലാദേശ്; പാക്കിസ്ഥാനെ കീഴടക്കിയത് ഒൻപത് റൺസിന്; ഇംഗ്ലണ്ടിനെതിരെ ജയം നേടി ദക്ഷിണാഫ്രിക്ക

ഹാമിൽട്ടൻ: വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് ചരിത്ര വിജയം. പാക്കിസ്ഥാനെ തോൽപ്പിച്ചതോടെ ബംഗ്ലാദേശ് ഏകദിന ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കി. കരുത്തരായ പാക്കിസ്ഥാനെ ഒമ്പത് റൺസിനാണ് ബംഗ്ലാദേശ് തകർത്തത്. അവരുടെ ആദ്യ ഏകദിന ലോകകപ്പ് കൂടിയാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുക്കാനാണ് സാധിച്ചത്. പാക്കിസ്ഥാന് വേണ്ടി സിദ്ര അമീൻ (104) സെഞ്ച്വറി നേടിയെങ്കിലും കാര്യമുണ്ടായില്ല.
പാക് വനിതകൾക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. 91 റൺസിലാണ് അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. രണ്ടാം വിക്കറ്റ് നഷ്ടമാവുമ്പോൾ 155 റൺസ് സ്‌കോർബോർഡിലുണ്ടായിരുന്നു. പിന്നീട് മൂനിന്ന് 183 എന്ന നിലയിലായി പാക്കിസ്ഥാൻ. അനായാസം വിജയിക്കുമെന്ന ഘട്ടത്തിൽ തുടരെ തുടരെ അവർക്ക് വിക്കറ്റുകൾ നഷ്ടമായി.
എന്നാൽ 256 റൺസിനിടെ അവർക്ക് ആറ് വിക്കറ്റുകൾ നഷ്ടമായി. എട്ടിന് 209 എന്ന നിലയിലേക്ക് വീണു അവർ. സ്‌കോർ 215ൽ നിൽക്കെ ഒമ്പതാം വിക്കറ്റും പോയി. അധികം വൈകാതെ പാക്കിസ്ഥാൽ തോൽവി സമ്മതിച്ചു. ഫഹിമ ഖതുൻ നാല് വിക്കറ്റ് വീഴ്‌ത്തി. മൂന്ന് താരങ്ങൾ ഗോൾഡൻ ഡക്കായി. നഹിദ ഖാൻ (43), ക്യാപ്റ്റൻ ബിസ്മ മറൂഫ് (31) എന്നിവരും പാക് നിരയിൽ പിടിച്ചുനിന്നു.
ഫഹിമയ്ക്ക് പുറമെ റുമാന അഹമ്മദ് രണ്ട് വിക്കറ്റുകളും ജഹനാര അലം, സൽമ ഖതുൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനായി ഫർഗാന ഹഖ് 71 റൺസെടുത്ത് ടോപ് സ്‌കോററായി. ഷർമിൻ അക്തർ (44), ക്യാപ്റ്റൻ നിഗർ സുൽത്താന (46) എന്നിവരും തിളങ്ങി. പാക് നിരയിൽ നഷ്‌റ സന്ധു മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തി.
മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയും സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇംഗ്ലണ്ട് വനിതകൾ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 235 റൺസാണ് നേടിയത്. അഞ്ച് വിക്കറ്റ് നേടിയ മരിസാനെ കാപ്പ് അഞ്ച് വിക്കറ്റ് നേടി.
താമി ബ്യൂമോണ്ട് (62), എമി ജോൺസ് (53) എന്നിവരാണ് ഇംഗ്ലണ്ട് ബാറ്റർമാരിൽ തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ ഏഴ് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 77 റൺസ് നേടിയ ലൗറ വോൾവാർട്ടാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.


