- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ സ്വദേശി ദുബായിലെ ഫ്‌ലാറ്റിൽ ശ്വാസം മുട്ടിമരിച്ച സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിനിക്ക് 15 വർഷം തടവ്; യുവതി ഫ്ലാറ്റിന് തീയിട്ടത് പണം കൊടുക്കാത്തതിനെ തുടർന്ന്
ദുബായ്: സ്വന്തം ഫ്‌ലാറ്റിൽ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിനിക്ക് 15 വർഷത്തെ തടവിന് ദുബായ് കോടതി വിധിച്ചു. വസ്ത്രങ്ങൾക്ക് തീയിട്ടതിനെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചതെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പഴയങ്ങാടി മാടായി പഞ്ചായത് വെങ്ങര പറത്തി രാഹുൽ (39) മരിച്ച സംഭവത്തിലാണ് ബംഗ്ലാദേശുകാരിക്ക് ജയിൽ ശിക്ഷ ലഭിച്ചത്. 2015 ഏപ്രിൽ മൂന്നിനായിരുന്നു രാഹുലിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ അരങ്ങേറുന്നത്. അനാശാസ്യവുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. ഖിസൈസ് ലുലു വില്ലേജിന് സമീപമുള്ള ഫ്‌ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് രാഹുൽ ശ്വാസം മുട്ടി മരിക്കുന്നത്. രാഹുലിന്റെ മരണത്തെ തുടർന്ന് ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. സംഭവ ദിവസം വൈകുന്നേരം രാഹുൽ മറ്റു രണ്ടു പുരുഷന്മാരുമായി ഫ്‌ലാറ്റിലേക്ക് എത്തുകയും പിന്നീട് രാത്രി ഏഴോടെ രണ്ടു യുവതികൾ കൂടി ഇവരുടെ ഫ്
ദുബായ്: സ്വന്തം ഫ്‌ലാറ്റിൽ മലയാളി യുവാവ് ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിനിക്ക് 15 വർഷത്തെ തടവിന് ദുബായ് കോടതി വിധിച്ചു. വസ്ത്രങ്ങൾക്ക് തീയിട്ടതിനെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചതെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പഴയങ്ങാടി മാടായി പഞ്ചായത് വെങ്ങര പറത്തി രാഹുൽ (39) മരിച്ച സംഭവത്തിലാണ് ബംഗ്ലാദേശുകാരിക്ക് ജയിൽ ശിക്ഷ ലഭിച്ചത്.
2015 ഏപ്രിൽ മൂന്നിനായിരുന്നു രാഹുലിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ അരങ്ങേറുന്നത്. അനാശാസ്യവുമായി ബന്ധപ്പെട്ട തർക്കമാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്. ഖിസൈസ് ലുലു വില്ലേജിന് സമീപമുള്ള ഫ്‌ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് രാഹുൽ ശ്വാസം മുട്ടി മരിക്കുന്നത്. രാഹുലിന്റെ മരണത്തെ തുടർന്ന് ഫ്‌ലാറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് കൊലപാതത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്.
സംഭവ ദിവസം വൈകുന്നേരം രാഹുൽ മറ്റു രണ്ടു പുരുഷന്മാരുമായി ഫ്‌ലാറ്റിലേക്ക് എത്തുകയും പിന്നീട് രാത്രി ഏഴോടെ രണ്ടു യുവതികൾ കൂടി ഇവരുടെ ഫ്‌ലാറ്റിലെത്തി. കുറച്ചു സമയത്തിനു ശേഷം സുഹൃത്തുക്കൾ ഒരു യുവതിയേയും കൂട്ടി പുറത്തേക്കു പോയി. രാത്രി പത്തോടെ യുവതിയും രാഹുലും തമ്മിൽ വാക്കുതർക്കമുണ്ടായെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. മദ്യലഹരിയിലായിരുന്ന രാഹുലും യുവതിയുമായി പണം സംബന്ധിച്ച് തർക്കമുണ്ടാകുകയും തനിക്ക് വേണ്ടത്ര പണം ലഭിക്കാത്തതിനെ തുടർന്ന് യുവതി അലമാരയിൽ നിന്ന് സ്വർണാഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും എടുത്ത് കടക്കുകയുമായിരുന്നു.
ഫ്‌ലാറ്റിനു പുറത്തു കടക്കുന്നതിന് മുമ്പ് യുവതി അലമാരയിൽ നിന്ന് വസ്ത്രങ്ങൾ എടുത്ത് ബാൽക്കണിയിൽ ഇട്ടു തീയിടുകയും ചെയ്തു. പുന്നീട് ഫ്‌ലാറ്റ് പുറത്തു നിന്ന് പൂട്ടുകയായിരുന്നു. വസ്ത്രങ്ങൾ കത്തിയുണ്ടായ തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് രാഹുൽ മരിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സിഗരറ്റ് കുറ്റിയിൽ നിന്നുള്ള തീ പടർന്നാണ് രാഹുൽ മരിച്ചതെന്നായിരുന്നു തുടക്കത്തിൽ പൊലീസിന്റെ നിഗമനം. എന്നാൽ രാഹുലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
രാഹുലിന്റെ ഫ്‌ലാറ്റിലെത്തിയ യുവതികൾ ഹോർലാൻഡ് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തുന്നവരാണെന്നാണ് പൊലീസ് പറയുന്നത്. വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിന് മറ്റു രണ്ട് യുവതികൾക്കു കൂടി ദുബായ് ക്രിമിനൽ കോടതി മൂന്നു വർഷം ജയിൽ ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധിക്കു ശേഷം ഇവരെ നാടുകടത്തുകയും ചെയ്യും.