- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാണം കെട്ട തോൽവി ഏറ്റുവാങ്ങി മടങ്ങിയ ഇന്ത്യൻ ടീമിന്റെ മുറിവിൽ മുളകരച്ച് ബംഗ്ലാദേശ് പത്രം; ടീമംഗങ്ങൾ പകുതി മൊട്ടയടിച്ച് നിൽക്കുന്ന പരസ്യത്തിന് സമ്മിശ്ര പ്രതികരണം
ധാക്ക: ചരിത്രം തിരുത്തിയ ഇന്ത്യ-ബംഗ്ലാദേശ് പര്യടനത്തിനു പിന്നാലെ ഇന്ത്യൻ ടീമിനെ ആക്ഷേപിച്ച് ബംഗ്ലാദേശ് പത്രത്തിന്റെ പരസ്യം. ഇന്ത്യൻ ടീമംഗങ്ങളെ പകുതി മൊട്ടയടിച്ച നിലയിൽ കാണിക്കുന്ന ഒരു പേപ്പർ കട്ടറിന്റെ പരസ്യമാണ് പ്രൊതം അലൊ എന്ന പത്രം പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ ടീമംഗങ്ങളെ പകുതി മൊട്ടയടിച്ച നിലയിൽ കാണിക്കുന്ന ഒരു പേപ്പർ കട്ടറ
ധാക്ക: ചരിത്രം തിരുത്തിയ ഇന്ത്യ-ബംഗ്ലാദേശ് പര്യടനത്തിനു പിന്നാലെ ഇന്ത്യൻ ടീമിനെ ആക്ഷേപിച്ച് ബംഗ്ലാദേശ് പത്രത്തിന്റെ പരസ്യം. ഇന്ത്യൻ ടീമംഗങ്ങളെ പകുതി മൊട്ടയടിച്ച നിലയിൽ കാണിക്കുന്ന ഒരു പേപ്പർ കട്ടറിന്റെ പരസ്യമാണ് പ്രൊതം അലൊ എന്ന പത്രം പ്രസിദ്ധീകരിച്ചത്.
ഇന്ത്യൻ ടീമംഗങ്ങളെ പകുതി മൊട്ടയടിച്ച നിലയിൽ കാണിക്കുന്ന ഒരു പേപ്പർ കട്ടറിന്റെ പരസ്യമാണ് പ്രൊതം അലൊ എന്ന പത്രം പ്രസിദ്ധീകരിച്ചത്. ഇന്ത്യയെ കശക്കിയെറിഞ്ഞ നവാഗത ബൗളർ മുസ്തഫിസുർ റഹ്മാൻ ഒരു കട്ടർ കൈയിലേന്തിനിൽക്കുന്നുമുണ്ട് പരസ്യത്തിൽ.
ഇന്ത്യൻ ടീമിനൊപ്പം പരമ്പരയിൽ ഞങ്ങൾ ഇത് ഉപയോഗിച്ചു, നിങ്ങൾക്കും ഇത് ഉപയോഗിക്കാം എന്ന ബാനർ ഉയർത്തിയാണ് പാതി വടിച്ച തലയുമായി ധോനിയും രഹാനെയും കോലിയും അശ്വിനും ധവാനും അടങ്ങുന്ന ഇന്ത്യൻ ടീം നിൽക്കുന്നത്.
ഇന്ത്യൻ ടീമിനെ കണക്കറ്റു കളിയാക്കുന്ന പരസ്യത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരുവശത്ത് ഇന്ത്യൻ ടീമിന്റെ ദയനീയാവസ്ഥ കാണിക്കാൻ ഇത്രയൊന്നും പോര എന്ന അഭിപ്രായം ഉയരുന്നുണ്ട്. എന്നാൽ, മറുഭാഗം പറയുന്നത് പരസ്യം അന്തസ് കാത്തുസൂക്ഷിച്ചില്ല എന്നാണ്.
ബംഗ്ലാദേശിനാണ് ഈ പരസ്യം നാണക്കേടുണ്ടാക്കിയിരിക്കുന്നത് എന്നാണ് വിമർശനം ഉയരുന്നത്. പരമ്പര നഷ്ടപ്പെട്ട ഇന്ത്യൻ ടീമിനെ മാന്യതയുടെ പരിധി വിട്ടാണ് പത്രം പരിഹസിച്ചതെന്നും രാജ്യത്തിന് മൊത്തം നാണക്കേടായി ഇതെന്നും വിമർശനമുണ്ട്.
ഇന്ത്യൻ ടീമംഗങ്ങളെ പകുതി മൊട്ടയടിച്ച നിലയിൽ കാണിക്കുന്ന ഒരു പേപ്പർ കട്ടറിന്റെ പരസ്യമാണ് പ്രൊതം അലൊ എന്ന പത്രം പ്രസിദ്ധീകരിച്ചത്. ഇന്നലെയാണ് പത്രത്തിൽ വിവാദ പരസ്യം പ്രത്യക്ഷപ്പെട്ടത്. അജിൻക്യ രഹാനെ, രോഹിത് ശർമ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ശിഖർ ധവാൻ, ആർ അശ്വിൻ എന്നിവരെയാണ് പാതിമൊട്ടയടിച്ച നിലയിൽ പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.
പകുതി മൊട്ടയടിച്ച തല പരിഹാസത്തിന്റെ അങ്ങേയറ്റമായാണ് ചിത്രീകരിക്കുന്നത്. ഇതിനാൽ തന്നെ ഇരുരാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ബന്ധം വഷളാകുന്നതിനേ ഇതുപകരിക്കൂ എന്നുമാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.