സിംഗപ്പൂർ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ ഓർക്കാതെ പോലും അവിടെ നില്ക്കുന്ന ചെടികളുടെ ഇലയോ മറ്റോ പറിച്ചെടുത്താൽ നിങ്ങൾക്ക് പകരം നല്‌കേണ്ടി വരുക കനത്ത പിഴയായിരിക്കാം. നാഷണൽ പാർക്ക് ബോർഡാണ് മുന്നറിയിപ്പ് നല്കിയത്.

രണ്ടാഴ്‌ച്ച മുമ്പ് ബംഗ്ലാദേശ് സ്വദേശിക്ക് ചെടിയുടെ ഇല പറിച്ചതിന്റെ പേരിൽ പിഴ ഈടാക്കിയെങ്കിലും ഇദ്ദേഹം കോടതിയിൽ അപ്പീൽ പോയി ഫൈനിൽ നിന്നും ഒഴിവായതിന്റെ പശ്ചാത്തലിത്തിലാണ് ബോർഡ് മുന്നറിയിപ്പ് നല്കിയത്.

ഗാർഡനിൽ നില്ക്കുന്ന ചെടികൾക്കോ വസ്തുവകകൾക്കോ നാശനഷ്ടങ്ങൾ വരുത്തിയാൽ 5000 ഡോളർ വരെ പിഴ ചുമത്താം. കൂടാതെ കുറ്റകൃത്യം അനുസരിച്ച് പിഴയിലും മാറ്റങ്ങൾ വരാം.