- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്കിൽ വനിതാ ഐ ടി ജീവനക്കാർക്കായി പ്രതിധ്വനിയുടെ ആഭരണ നിർമ്മാണ ശില്പശാല
റ്റെക്‌നോപാർക്കിലെ വനിതാ ഐറ്റി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി വുമൺസ് ഫോറവും, ഡ്രീം സോണും സംയുക്തമായി വനിതാ ഐ ടിജീവനക്കാർക്കായി വേണ്ടി ആഭരണ നിർമ്മാണത്തിലും രൂപകല്പനയിലും ശില്പശാല സംഘടിപ്പിച്ചു. റ്റെക്‌നോപാർക്കിലെ മലബാർ ഹാളിൽ 25 നവംബർ 2017 നു രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ശില്പശാല. അന്തര ഭട്ടാചാര്യയുടെ ( ഫാഷൻ ജുവലറി മേക്കിങ്, ഡിസൈൻ എക്‌സ്പർട്ട്) നേതൃത്വത്തിലായിരുന്നു പരിശീലനം. ടെക്നോപാർക്കിൽ വനിതാ ഐ ടി ജീവനക്കാർക്ക് അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ആകുലതകളും പങ്കു വൈക്കുന്നതിനായുള്ള ഫോറം ആണ് പ്രതിധ്വനി വുമൺ ഫോറം. നിരവധി ഐ ടി ജീവനക്കാർ പാർട്ട് ടൈം ആയി ആഭരണ നിർമ്മാണത്തിലും, ഫാഷൻ ഡിസൈനിങ്ങിലും താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. പ്രതിധ്വനി വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിലൂടെ, താല്പര്യമുള്ളവർക്ക് ഈ മേഖലയിലെ പുതിയ റ്റ്രെന്റുകൾ പരിചയപ്പെടുത്തുക, വിദഗ്ധ ഉപദേശം നൽകുക എന്നതോടോപ്പം അവയുടെ വിപണി സാധ്യതകൾ കൂടി പരിചയപ്പെടുത്തി. അഷ്മികാ ദേവിയുടെ മേൽനോട്ടത്തിൽ ന
റ്റെക്‌നോപാർക്കിലെ വനിതാ ഐറ്റി ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനി വുമൺസ് ഫോറവും, ഡ്രീം സോണും സംയുക്തമായി വനിതാ ഐ ടിജീവനക്കാർക്കായി വേണ്ടി ആഭരണ നിർമ്മാണത്തിലും രൂപകല്പനയിലും ശില്പശാല സംഘടിപ്പിച്ചു. റ്റെക്‌നോപാർക്കിലെ മലബാർ ഹാളിൽ 25 നവംബർ 2017 നു രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെയായിരുന്നു ശില്പശാല.
അന്തര ഭട്ടാചാര്യയുടെ ( ഫാഷൻ ജുവലറി മേക്കിങ്, ഡിസൈൻ എക്‌സ്പർട്ട്) നേതൃത്വത്തിലായിരുന്നു പരിശീലനം. ടെക്നോപാർക്കിൽ വനിതാ ഐ ടി ജീവനക്കാർക്ക് അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ആകുലതകളും പങ്കു വൈക്കുന്നതിനായുള്ള ഫോറം ആണ് പ്രതിധ്വനി വുമൺ ഫോറം. നിരവധി ഐ ടി ജീവനക്കാർ പാർട്ട് ടൈം ആയി ആഭരണ നിർമ്മാണത്തിലും, ഫാഷൻ ഡിസൈനിങ്ങിലും താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
പ്രതിധ്വനി വുമൺസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശില്പശാലയിലൂടെ, താല്പര്യമുള്ളവർക്ക് ഈ മേഖലയിലെ പുതിയ റ്റ്രെന്റുകൾ പരിചയപ്പെടുത്തുക, വിദഗ്ധ ഉപദേശം നൽകുക എന്നതോടോപ്പം അവയുടെ വിപണി സാധ്യതകൾ കൂടി പരിചയപ്പെടുത്തി.
അഷ്മികാ ദേവിയുടെ മേൽനോട്ടത്തിൽ നടന്ന വർണ്ണനൂലുകളാലുള്ള വള നിർമ്മാണ പരിശീനത്തിൽ, പങ്കെടുത്തവരുടെ കലാവൈദഗ്ധ്യം വിളിച്ചോതുന്നവയായിരുന്നു ഒരോ വളകളും. അതിനുശേഷം വിവിധതരം ഫാൻസി ആഭരണ നിർമ്മാണ സങ്കേതങ്ങളെക്കുറിച്ച് പരിശീലകർ ക്ലാസ്സെടുത്തു.മുപ്പതിലധികം വനിതാ ഐ ടി ജീവനക്കാരാണ് പരിശീലനത്തിൽ പങ്കെടുത്തത്.