- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യഭാഗത്ത് കുപ്പി തിരുകി കയറ്റി ആനന്ദം കണ്ടെത്തിയവരിൽ നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശ് യുവതി എത്തിയത് കോഴിക്കോട്; സ്പായിൽ ജോലി നൽകാമെന്ന് പറഞ്ഞ് കൊണ്ടു വന്നവർ പീഡിപ്പിച്ചത് സാമ്പത്തിക പ്രശ്നത്തിലെ തർക്കത്തിൽ; വൈദ്യപരിശോധനയിൽ പീഡനം തെളിഞ്ഞു; ബംഗ്ളൂരുവിലെ ക്രൂരന്മാർക്ക് ശിക്ഷ ഉറപ്പാകുമ്പോൾ
ബെംഗളൂരു: ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കർണാടക പൊലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. പീഡനത്തിന് ശേഷം ബംഗ്ലൂരുവിൽ നിന്ന് യുവതി പേടിച്ചോടി എത്തിയതാണ് കേരളത്തിൽ. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.
ബംഗ്ലാദേശിൽനിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് പീഡനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇവർ നിയമവിരുദ്ധമായാണ് ബെംഗളൂരുവിൽ താമസിച്ചിരുന്നത്. പ്രതികളിലൊരാളായ ഷെയ്ഖാണ് സ്പാകളിൽ ജോലിക്കെന്നുപറഞ്ഞ് ബംഗ്ലാദേശിൽനിന്ന് യുവതിയെ ബെംഗളൂരുവിലെത്തിച്ചത്. ഹൈദരാബാദിലും കോഴിക്കോട്ടും യുവതി ജോലി ചെയ്തു.
പിന്നീട് ഷെയ്ഖുമായി പണം ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായി. തുടർന്ന് ഇയാളും മറ്റു പ്രതികളും കൂടി യുവതിയെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ പീഡനദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ഈ ദൃശ്യം ബംഗ്ലാദേശിലും വടക്കുകിഴക്ക് സംസ്ഥാനങ്ങളിലും പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അസം പൊലീസ് നടപടി തുടങ്ങി. ദൃശ്യത്തിന്റെ ഉറവിടം ബംഗ്ലൂരുവിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ അന്വേഷണം ബംഗ്‌ളൂരു പൊലീസ് ഏറ്റെടുത്തു.
കേസിൽ രണ്ടുസ്ത്രീകൾ ഉൾപ്പെടെ ബംഗ്ലാദേശ് സ്വദേശികളായ ആറുപേരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. റിഡോയ് ബാബു (25), സദർ (23), മുഹമ്മദ് ബാബു ഷെയ്ഖ് (30), ഹക്കീൽ (23), നസ്രത്ത്, കാജൽ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ രാമമൂർത്തിനഗറിൽ ഇവർ വാടകയ്ക്ക് താമസിച്ച വീട്ടിൽ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ റിഡോയ് ബാബു, സദർ എന്നിവർ ബെംഗളൂരുവിലെ ബ്രൗറിങ് ആശുപത്രിയിൽ ചികിത്സിയിലാണ്.
സ്വകാര്യഭാഗങ്ങളിൽ കുപ്പി തിരുകിക്കയറ്റുകയും മർദ്ദിക്കുകയും ചെയ്തായിരുന്നു പീഡനം. വീഡിയോയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ആക്രമണം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബംഗ്ലാദേശിലെ ബന്ധുക്കൾ തിരിച്ചറിയുകയും ഇവർ ബെംഗളുരുവിലാണെന്ന വിവരം പൊലീസിനു കൈമാറുകയുമായിരുന്നു.
തുടർന്നാണ് ബംഗ്ലാദേശ് പൊലീസ് ബെംഗളുരു പൊലീസിനെ വിവരമറിയിച്ചത്. യുവതി മറ്റൊരു സംസ്ഥാനത്താണെന്നും ഉടനെ തന്നെ ബംഗളൂരുവിലേക്ക് കൊണ്ടുവന്ന് മജിസ്‌ട്രേറ്റിന്റെ മുൻപാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിൽ നിന്നും അവരെ കണ്ടെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ