- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിങ് മേഖലയിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനെതിരെ ഒറ്റയാൾ പ്രതിഷേധം
പാലാ: ബാങ്കിങ് മേഖലയിൽ ചാർജുകളുടെ പേരിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യമുന്നയിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ബാങ്കിനു മുന്നിൽ ഒറ്റയാൾ പ്രതിഷേധം നടത്തി. പാലായിലെ ആക്സിസ് ബാങ്കിനു മുന്നിലായിരുന്നു ഒറ്റയാൾ പ്രതിഷേധം നടത്തിയത്. ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് സർക്കാർ നികുതി ഈടാക്കുന്നത് ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശയ്ക്കനുസൃതമായിട്ടാണ്. ഈ സാഹചര്യത്തിൽ ആവറേജ് മിനിമം ബാലൻസിനു ബാങ്ക് ഉപഭോക്താവിനു നൽകുന്ന പലിശയ്ക്ക് ആനുപാതികമായി മാത്രമേ ചാർജ് ഈടാക്കാവൂ എന്ന് എബി ജെ. ജോസ് നിർദ്ദേശിച്ചു. മിനിമം ബാലൻസ് എന്ന പേരിൽ പകൽകൊള്ളയാണ് ഇപ്പോൾ നടക്കുന്നത്. ഇത് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.രാജ്യത്തെ ബാങ്കുകളുടെ ചൂഷണം മൂലം ഉപഭോക്താക്കൾ പൊറുതി മുട്ടിയിരിക്കുകയാണ്. ഡിജിറ്റലൈസേഷന്റെ ഭാഗമായി കൂടുതൽ ആളുകൾ ബാങ്കിംഗിലേയ്ക്ക് വന്ന സാഹചര്യത്തിൽ ചാർജുകൾ അടിയന്തിരമായി വെട്ടിക്കുറയ്ക്കണം. അക്കൗണ്ടിനന
പാലാ: ബാങ്കിങ് മേഖലയിൽ ചാർജുകളുടെ പേരിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാവശ്യമുന്നയിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ബാങ്കിനു മുന്നിൽ ഒറ്റയാൾ പ്രതിഷേധം നടത്തി. പാലായിലെ ആക്സിസ് ബാങ്കിനു മുന്നിലായിരുന്നു ഒറ്റയാൾ പ്രതിഷേധം നടത്തിയത്. ബാങ്കിൽ നിക്ഷേപിക്കുന്ന പണത്തിന് സർക്കാർ നികുതി ഈടാക്കുന്നത് ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശയ്ക്കനുസൃതമായിട്ടാണ്. ഈ സാഹചര്യത്തിൽ ആവറേജ് മിനിമം ബാലൻസിനു ബാങ്ക് ഉപഭോക്താവിനു നൽകുന്ന പലിശയ്ക്ക് ആനുപാതികമായി മാത്രമേ ചാർജ് ഈടാക്കാവൂ എന്ന് എബി ജെ. ജോസ് നിർദ്ദേശിച്ചു.
മിനിമം ബാലൻസ് എന്ന പേരിൽ പകൽകൊള്ളയാണ് ഇപ്പോൾ നടക്കുന്നത്. ഇത് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.രാജ്യത്തെ ബാങ്കുകളുടെ ചൂഷണം മൂലം ഉപഭോക്താക്കൾ പൊറുതി മുട്ടിയിരിക്കുകയാണ്. ഡിജിറ്റലൈസേഷന്റെ ഭാഗമായി കൂടുതൽ ആളുകൾ ബാങ്കിംഗിലേയ്ക്ക് വന്ന സാഹചര്യത്തിൽ ചാർജുകൾ അടിയന്തിരമായി വെട്ടിക്കുറയ്ക്കണം.
അക്കൗണ്ടിനനുസരിച്ചള്ള വൺ ടൈം ഫീസോ ആവറേജ് മിനിമം ബാലൻസോ തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്കാക്കൾക്ക് നൽകണം. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സർക്കാർ കമ്മീഷനെ നിയോഗിക്കണമെന്നും ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ബാങ്കിങ് മേഖലയിൽ ഉപഭോക്താക്കൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദ്ദേശങ്ങൾ മെയ് മാസം കേന്ദ്ര സർക്കാരിനു സമർപ്പിക്കും.