- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് ശാഖയിലെത്തിയ രണ്ട് സുന്ദരിമാർ പൊടുന്നനെ വസ്ത്രമൂരിയെറിഞ്ഞ് നൃത്തം തുടങ്ങി; മര്യാദയില്ലാതെ പെരുമാറിയ ജീവനക്കാരെ പഠിപ്പിക്കാൻ ബാങ്ക് ഉപഭോക്താവ് കണ്ടെത്തിയ വഴിയിങ്ങനെ
മോസ്‌കോ: ബാങ്കിലേക്ക് കടന്നുവന്ന രണ്ട് സുന്ദരിമാർ, അപ്രതീക്ഷിതമായ തുണിയൊക്കെ ഊരിയെറിഞ്ഞ് നൃത്തം തുടങ്ങിയപ്പോൾ ജീവനക്കാർക്ക് ആദ്യം കാര്യം മനസസ്സിലായില്ല. ഇവർക്കൊപ്പമെത്തിയയാൾ വിളിച്ചുപറഞ്ഞതോടെയാണ് ജീവനക്കാർക്ക് ഇത് തങ്ങൾക്കുള്ള പണിയാണെന്ന് മനസ്സിലായത്. ഉപഭോക്താക്കളോട് എങ്ങനെ പെരുമാറണമെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്താനായാണ് ഇയാൾ സുന്ദരിമാരുമായി ബാങ്കിലെത്തിയത്. റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെർബാങ്കിന്റെ മോസ്‌കോയിലെ ഒരു ശാഖയിലാണ് സംഭവം. തന്നോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരെ പാഠം പഠിപ്പിക്കുന്നതിനാണ് ഇയാൾ സുന്ദരിമാരുമായി എത്തിയത്. ഇയാൾ മൊബൈൽ ഫോണിൽവെച്ചുകൊടുത്ത പാട്ടിനനുസരിച്ച് സുന്ദരിമാർ വസ്ത്രങ്ങളോരോന്നായി അഴിച്ച് ഡാൻസ് തുടങ്ങി. കൗണ്ടറിനുമുകൾ കയറിയും മറ്റും നഗ്നനൃത്തം നടത്തിയ യുവതികളെ നോക്കി നിൽക്കുകയല്ലാതെ ജീവനക്കാർക്ക് വേറെ പോംവഴിയുണ്ടായിരുന്നില്ല. തന്നെ വലിയ മാനസിക പിരുമുറക്കത്തിലേക്ക് തള്ളിവിട്ട ജീവനക്കാരോടുള്ള മറുപടിയാണിതെന്നും സുന്ദരികളുമായെത്തിയ യുവാവ് പറഞ്ഞു. മെയ് മാസമാദ്യമാ
മോസ്‌കോ: ബാങ്കിലേക്ക് കടന്നുവന്ന രണ്ട് സുന്ദരിമാർ, അപ്രതീക്ഷിതമായ തുണിയൊക്കെ ഊരിയെറിഞ്ഞ് നൃത്തം തുടങ്ങിയപ്പോൾ ജീവനക്കാർക്ക് ആദ്യം കാര്യം മനസസ്സിലായില്ല. ഇവർക്കൊപ്പമെത്തിയയാൾ വിളിച്ചുപറഞ്ഞതോടെയാണ് ജീവനക്കാർക്ക് ഇത് തങ്ങൾക്കുള്ള പണിയാണെന്ന് മനസ്സിലായത്. ഉപഭോക്താക്കളോട് എങ്ങനെ പെരുമാറണമെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്താനായാണ് ഇയാൾ സുന്ദരിമാരുമായി ബാങ്കിലെത്തിയത്.
റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെർബാങ്കിന്റെ മോസ്‌കോയിലെ ഒരു ശാഖയിലാണ് സംഭവം. തന്നോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരെ പാഠം പഠിപ്പിക്കുന്നതിനാണ് ഇയാൾ സുന്ദരിമാരുമായി എത്തിയത്. ഇയാൾ മൊബൈൽ ഫോണിൽവെച്ചുകൊടുത്ത പാട്ടിനനുസരിച്ച് സുന്ദരിമാർ വസ്ത്രങ്ങളോരോന്നായി അഴിച്ച് ഡാൻസ് തുടങ്ങി.
കൗണ്ടറിനുമുകൾ കയറിയും മറ്റും നഗ്നനൃത്തം നടത്തിയ യുവതികളെ നോക്കി നിൽക്കുകയല്ലാതെ ജീവനക്കാർക്ക് വേറെ പോംവഴിയുണ്ടായിരുന്നില്ല. തന്നെ വലിയ മാനസിക പിരുമുറക്കത്തിലേക്ക് തള്ളിവിട്ട ജീവനക്കാരോടുള്ള മറുപടിയാണിതെന്നും സുന്ദരികളുമായെത്തിയ യുവാവ് പറഞ്ഞു.
മെയ് മാസമാദ്യമാണ് ഈ സംഭവമുണ്ടായതെന്ന് സ്‌ബെർബാങ്കിന്റെ വക്താവ് പറഞ്ഞു. സുന്ദരികളുമായി എത്തുന്നതിന് മുമ്പുതന്നെ ഉപഭോക്താവിന്റെ പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നതായും എന്നാൽ, ഈ രീതിയിൽ പെരുമാറിയതിന്റെ കാരണം അറിയില്ലെന്നും വക്താവ് പറഞ്ഞു. ബാങ്ക് അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. പൊലീസ് ഉപഭോക്താവിനെതിരെ നടപടിയെടുത്തോ എന്ന് വ്യക്തമല്ല.