- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർമാരടക്കമുള്ള വീട്ടു ജോലിക്കാർക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കി; നിലവിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും ബാധകം
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന ഹൗസ്് ഡ്രൈവർമാരടക്കമുള്ള വീട്ടു ജോലിക്കാർക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയാതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ പ്രഥമ ഘട്ടത്തിൽ നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശഗാർഹിക തൊഴിലാളികളും ഇതിൽ ഉൾപ്പെടും. ഈ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്കു വേതനം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം. തൊഴിലുടമയാണ് ഗാർഹിക തൊഴിലാളികൾക്കു അക്കൗണ്ട് തുറക്കുന്നതിനു നടപടി സ്വീകരിക്കേണ്ടതെന്ന് തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയവക്താവ് ഖാലിദ് അബാഖൈൽ വ്യക്തമാക്കി. തൊഴിൽ കരാർ അനുസരിച്ചുള്ള വേതനം എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കണം. ഗാർഹിക തൊഴിലളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുവെന്നു ഉറപ്പാക്കുന്നതിനാണ് ഈ നടപടി. .
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന ഹൗസ്് ഡ്രൈവർമാരടക്കമുള്ള വീട്ടു ജോലിക്കാർക്ക് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയാതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ പ്രഥമ ഘട്ടത്തിൽ നിലവിൽ സൗദിയിൽ ജോലി ചെയ്യുന്ന മുഴുവൻ വിദേശഗാർഹിക തൊഴിലാളികളും ഇതിൽ ഉൾപ്പെടും.
ഈ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്കു വേതനം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം. തൊഴിലുടമയാണ് ഗാർഹിക തൊഴിലാളികൾക്കു അക്കൗണ്ട് തുറക്കുന്നതിനു നടപടി സ്വീകരിക്കേണ്ടതെന്ന് തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയവക്താവ് ഖാലിദ് അബാഖൈൽ വ്യക്തമാക്കി.
തൊഴിൽ കരാർ അനുസരിച്ചുള്ള വേതനം എല്ലാ മാസവും അവരുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കണം. ഗാർഹിക തൊഴിലളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുവെന്നു ഉറപ്പാക്കുന്നതിനാണ് ഈ നടപടി.
.
Next Story