- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിൽ വ്യാജ ബാങ്ക് കാർഡ് നിർമ്മിക്കുന്ന വൻ സംഘത്തെ പിടികൂടി; സെക്‌സ് റാക്കറ്റും നടത്തിവന്നിരുന്ന സംഘത്തിൽ പ്രധാനമായും റൊമാനിയക്കാർ
റോം: വ്യാജ ക്രെഡിറ്റ് കാർഡും ബാങ്ക് കാർഡുകളും നിർമ്മിക്കുന്ന വൻ സംഘത്തെ ഇറ്റാലിയൻ പൊലീസ് പിടികൂടി. റെക്‌സ് റാക്കറ്റും നടത്തിവന്നിരുന്ന സംഘത്തിൽ പ്രധാനമായും റൊമാനിയക്കാരാണ് ഉൾപ്പെട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടൻ, കേമാൻ ഐലൻഡ്‌സ്, ചൈന, ഫ്രാൻസ്, ജപ്പാൻ, പനാമ, പെറു, സ്വിറ്റ്‌സർലണ്ട്, നെതർലാൻഡ്‌സ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളുടെ വ്യാജ കാർഡുകളാണ് സംഘം നിർമ്മിച്ചിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. എടിഎമ്മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് ഉപകരണത്തിലൂടെ സ്‌കിക്കിങ് എന്ന പ്രോഗാം നടത്തിയാണ് ഇവർ വ്യാജ കാർഡുകൾ നിർമ്മിച്ചിരുന്നത്. കാർഡുമായി എടിഎമ്മുകളിൽ പ്രവേശിക്കുന്നവരുടെ ഡേറ്റകളും പിൻ നമ്പരുകളും ഈ ഉപകരണത്തിലൂടെ ഇവർ ശേഖരിക്കുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന ഡേറ്റകളുടെ അടിസ്ഥാനത്തിൽ വ്യാജ കാർഡുകൾ നിർമ്മിച്ച് അവ ഉപയോഗിച്ച് നോർത്തേൺ ഇറ്റലിയിൽ നിന്ന് പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിൽ പെട്ട 12 റൊമാനിയക്കാർക്കുള്ള അറസ്റ്റ് വാറന്റ് മോൻസ കോടതി പ
റോം: വ്യാജ ക്രെഡിറ്റ് കാർഡും ബാങ്ക് കാർഡുകളും നിർമ്മിക്കുന്ന വൻ സംഘത്തെ ഇറ്റാലിയൻ പൊലീസ് പിടികൂടി. റെക്‌സ് റാക്കറ്റും നടത്തിവന്നിരുന്ന സംഘത്തിൽ പ്രധാനമായും റൊമാനിയക്കാരാണ് ഉൾപ്പെട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടൻ, കേമാൻ ഐലൻഡ്‌സ്, ചൈന, ഫ്രാൻസ്, ജപ്പാൻ, പനാമ, പെറു, സ്വിറ്റ്‌സർലണ്ട്, നെതർലാൻഡ്‌സ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളുടെ വ്യാജ കാർഡുകളാണ് സംഘം നിർമ്മിച്ചിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
എടിഎമ്മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക് ഉപകരണത്തിലൂടെ സ്‌കിക്കിങ് എന്ന പ്രോഗാം നടത്തിയാണ് ഇവർ വ്യാജ കാർഡുകൾ നിർമ്മിച്ചിരുന്നത്. കാർഡുമായി എടിഎമ്മുകളിൽ പ്രവേശിക്കുന്നവരുടെ ഡേറ്റകളും പിൻ നമ്പരുകളും ഈ ഉപകരണത്തിലൂടെ ഇവർ ശേഖരിക്കുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന ഡേറ്റകളുടെ അടിസ്ഥാനത്തിൽ വ്യാജ കാർഡുകൾ നിർമ്മിച്ച് അവ ഉപയോഗിച്ച് നോർത്തേൺ ഇറ്റലിയിൽ നിന്ന് പണം പിൻവലിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സംഘത്തിൽ പെട്ട 12 റൊമാനിയക്കാർക്കുള്ള അറസ്റ്റ് വാറന്റ് മോൻസ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്നവരിൽ 14 പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. ഇറ്റലിയിൽ നിന്ന് ഏഴു പേരും റൊമാനിയയിൽ നിന്ന് ഏഴുപേരുമാണ് അറസ്റ്റിലായിട്ടുള്ളത്. സംഘത്തലവനെന്നു സംശയിക്കുന്ന ആൾക്ക് റൊമാനിയയിൽ തന്നെ വൻ സ്വാധീനമുള്ള വ്യക്തിയാണെന്നും പൊലീസ് വെളിപ്പെടുത്തി.
കൂടാതെ സെക്‌സ് റാക്കറ്റും ഈ സംഘം നടത്തിവന്നിരുന്നു എന്നാണ് ഇറ്റാലിയൻ പൊലീസിന്റെ കണ്ടെത്തൽ. റൊമാനിയൻ യുവതികളെ ഇറ്റലിയിലേക്ക് കടത്തിക്കൊണ്ടു വന്ന് വേശ്യാവൃത്തിക്ക് ഉപയോഗിച്ചുവെന്ന കുറ്റവും ഇവരുടെ മേൽ ചുമത്തിയിട്ടുണ്ട്. ഒരു ദിവസം ശരാശരി 700 യൂറോ ഇത്തരത്തിൽ ക്രിമിനൽ ഗ്രൂപ്പിനായി ഇവർ നേടിക്കൊടുക്കുന്നുണ്ടായിരുന്നു.