- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുദിവസം കൊണ്ട് ബാങ്കുകളിൽ കുമിഞ്ഞുകൂടിയത് ഒന്നരലക്ഷം കോടിയുടെ നിക്ഷേപം; അക്കൗണ്ട് ഉടമകൾക്ക് കൊടുത്തത് 7700 കോടി മാത്രം; 76,000 കോടി ലഭിച്ച എസ്‌ബിഐ നൽകിയത് 3753 കോടി മാത്രം
നോട്ടുകൾ അസാധുവാക്കിയതോടെ പെരുവഴിയിലായ ജനം അഞ്ചുദിവസം കൊണ്ട് ബാങ്കിൽ നിക്ഷേപിച്ചത് ഒന്നരലക്ഷം കോടി രൂപ. സ്വകാര്യ ബാങ്കുകളുടെ എ.ടി.എം., ക്യാഷ് ഡിപ്പോസിറ്റ് മെഷിനുകൾ കൂടി സജീവമാകുന്നതോടെ വരും ദിനങ്ങളിൽ ഇത്രയും തന്നെ നിക്ഷേപം ബാങ്കുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 500-ന്റെ പുതിയ നോട്ടുകൂടി പ്രചാരത്തിലെത്തുന്നതോടെ വിപണിയിൽ നോട്ടൊഴുക്ക് പഴയ രീതിയിലാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. വിവിധ ബാങ്കുകൾ നൽകിയ കണക്കുകളനുസരിച്ചാണ് ഒന്നര ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയെന്ന് അധികൃതർ കണക്കുകൂട്ടുന്നത്. ഇതിൽ കൂടുതലും ലഭിച്ചത് എസ്.ബി.ഐക്കാണ്. 75,945 കോടി രൂപ. അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളായി ബാങ്കുകളിലെത്തിയ തുകയാണിത്. എന്നാൽ, ഇത്രയും വലിയ തുക നിക്ഷേപിച്ചെങ്കിലും മാറിയെടുത്ത തുക നാമമാത്രമാണ്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 100 മുതൽ 2000 രൂപ വരെയുള്ള കറൻസികളിലായി മാറിയെടുത്തത് 7705 കോടി രൂപയാണ്. മുക്കാൽലക്ഷത്തോളം കോടി രൂപ ബാങ്കിലെത്തിയ എസ്.ബി.ഐയിൽനിന്ന് മാറിയെടുത്തത് 3753 കോടി രൂപ മാത്
നോട്ടുകൾ അസാധുവാക്കിയതോടെ പെരുവഴിയിലായ ജനം അഞ്ചുദിവസം കൊണ്ട് ബാങ്കിൽ നിക്ഷേപിച്ചത് ഒന്നരലക്ഷം കോടി രൂപ. സ്വകാര്യ ബാങ്കുകളുടെ എ.ടി.എം., ക്യാഷ് ഡിപ്പോസിറ്റ് മെഷിനുകൾ കൂടി സജീവമാകുന്നതോടെ വരും ദിനങ്ങളിൽ ഇത്രയും തന്നെ നിക്ഷേപം ബാങ്കുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 500-ന്റെ പുതിയ നോട്ടുകൂടി പ്രചാരത്തിലെത്തുന്നതോടെ വിപണിയിൽ നോട്ടൊഴുക്ക് പഴയ രീതിയിലാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
വിവിധ ബാങ്കുകൾ നൽകിയ കണക്കുകളനുസരിച്ചാണ് ഒന്നര ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയെന്ന് അധികൃതർ കണക്കുകൂട്ടുന്നത്. ഇതിൽ കൂടുതലും ലഭിച്ചത് എസ്.ബി.ഐക്കാണ്. 75,945 കോടി രൂപ. അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളായി ബാങ്കുകളിലെത്തിയ തുകയാണിത്. എന്നാൽ, ഇത്രയും വലിയ തുക നിക്ഷേപിച്ചെങ്കിലും മാറിയെടുത്ത തുക നാമമാത്രമാണ്.
ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 100 മുതൽ 2000 രൂപ വരെയുള്ള കറൻസികളിലായി മാറിയെടുത്തത് 7705 കോടി രൂപയാണ്. മുക്കാൽലക്ഷത്തോളം കോടി രൂപ ബാങ്കിലെത്തിയ എസ്.ബി.ഐയിൽനിന്ന് മാറിയെടുത്തത് 3753 കോടി രൂപ മാത്രം. പണമിടപാടിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ബാങ്കുകൾ കൂടുതൽ നടപടി സ്വീകരിച്ചതോടെ രാജ്യത്തെ നിശ്ചലാവസ്ഥയ്ക്ക് കുറെയൊക്കെ പരിഹാരമായി. കൂടുതൽ എ.ടി.എമ്മുകൾ സജീവമായതും ജനങ്ങളുടെ ദുരിതം കുറച്ചിട്ടുണ്ട്.
ഇന്ന് ഗുരുനാനാക് ജയന്തിയായതിനാൽ പല സംസ്ഥാനങ്ങളിലും ബാങ്ക് അവധിയാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, കർണാടക, കേരളം, തമിഴ്‌നാട്, ബിഹാർ, ഹരിയാണ എന്നീ സംസ്ഥാനങ്ങളിൽ ബാങ്കുകൾ തിങ്കളാഴ്ച പ്രവർത്തിക്കും. ഇന്നുകൂടി പൊതുസേവനങ്ങൾക്ക് പഴയ നോട്ടുകൾ ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നാളെമുതൽക്ക് പഴയ നോട്ടുകൾ കൈമാറാൻ ബാങ്കിലെത്തുന്നവരുടെ തിരക്ക് ഏറുമെന്നാണ് സൂചന.
പുതിയ 500-ന്റെ നോട്ട് ഇന്നുമുതൽ ബാങ്കുകളിലെത്തിത്തുടങ്ങും. ഡൽഹിയിലും മധ്യപ്രദേശിലും ഇന്നലെതന്നെ 500 എത്തിയിരുന്നു. പുതിയ 2000, 500 നോട്ടുകൾക്ക് പാകത്തിൽ എടിഎമ്മുകൾ സജ്ജീകരിക്കേണ്ട ജോലി ഇനിയും ബാക്കിയാണ്. എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ, എസ്‌ബിഐ തുടങ്ങിയ ബാങ്കുകൾ അവരുടെ എടിഎമ്മുകളിലേറെയും ഇതിനകം സജ്ജീകരിച്ചുകഴിഞ്ഞു. ഈ പ്രവർത്തി പൂർത്തിയാകുന്നതോടെ പ്രതിസന്ധിക്ക് അയവുവരും.