- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജില്ലാ സഹകരണ ബാങ്കിൽ നിന്നും ജീവനക്കാർ മോഷ്ടിച്ച പണയ സ്വർണം റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് കൈമാറിയതായി സൂചന; കേസായപ്പോൾ മുങ്ങിയ വനിതാ ജീവനക്കാരടക്കുമുള്ളവരൈ രക്ഷിക്കാൻ ബാങ്ക് അധികൃതരുടെ നീക്കം; സസ്പെൻഷനിലായ സീനിയർ മാനേജരെ ബലിയാടാക്കാനും നീക്കമെന്നും പരാതി
കണ്ണൂർ: ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് മെയിൻ ശാഖയിൽ നിന്നും മോഷ്ടിച്ച പണയ സ്വർണം റിയൽ എസ്റ്റേറ്റ് മാഫിയക്ക് കൈമാറിയതായി സൂചന ലഭിച്ചു. ബാങ്ക് ജൂനിയർ മാനേജർ ടി.വി. രമയും അപ്രൈസർ ഷഡാനനും മോഷ്ടിച്ച പണയ സ്വർണ്ണമാണ് തളിപ്പറമ്പിലെ ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ എത്തിച്ചേർന്നത്. ഇത് സംബന്ധിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ബാങ്കിലെ രമയുടെ മുറിയിൽ ബ്ലേഡ് മാഫിയാ ബന്ധമുള്ളവർ സന്ദർശകരായി എത്താറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ മോഷണം പിടിക്കപ്പെട്ടതു മുതൽ രമ ഒളിവിൽ കഴിയുകയാണ്. ഗുരുതരമായി ക്രമക്കേട് കാട്ടിയ രമയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികാരികൾ എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സ്വർണ്ണമോഷണ കേസിൽ സസ്പെൻഷനിലായ സീനിയർ മാനേജർ ചന്ദ്രൻ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കയാണ്. പണയ സ്വർണം മോഷണം നടത്തിയ ടി.വി.രമയെ രക്ഷിച്ച് തന്നെ കേസിൽ പെടുത്താനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും ഇ. ചന്ദ്രൻ ആരോപിക്കുന്നു. കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിൽ സീനിയർ മാനേജർ ചന്ദ്രൻ പറയുന്ന
കണ്ണൂർ: ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് മെയിൻ ശാഖയിൽ നിന്നും മോഷ്ടിച്ച പണയ സ്വർണം റിയൽ എസ്റ്റേറ്റ് മാഫിയക്ക് കൈമാറിയതായി സൂചന ലഭിച്ചു. ബാങ്ക് ജൂനിയർ മാനേജർ ടി.വി. രമയും അപ്രൈസർ ഷഡാനനും മോഷ്ടിച്ച പണയ സ്വർണ്ണമാണ് തളിപ്പറമ്പിലെ ചില സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ എത്തിച്ചേർന്നത്. ഇത് സംബന്ധിച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ബാങ്കിലെ രമയുടെ മുറിയിൽ ബ്ലേഡ് മാഫിയാ ബന്ധമുള്ളവർ സന്ദർശകരായി എത്താറുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ മോഷണം പിടിക്കപ്പെട്ടതു മുതൽ രമ ഒളിവിൽ കഴിയുകയാണ്. ഗുരുതരമായി ക്രമക്കേട് കാട്ടിയ രമയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികാരികൾ എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സ്വർണ്ണമോഷണ കേസിൽ സസ്പെൻഷനിലായ സീനിയർ മാനേജർ ചന്ദ്രൻ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കയാണ്. പണയ സ്വർണം മോഷണം നടത്തിയ ടി.വി.രമയെ രക്ഷിച്ച് തന്നെ കേസിൽ പെടുത്താനുള്ള ശ്രമമാണ് നടന്നു വരുന്നതെന്നും ഇ. ചന്ദ്രൻ ആരോപിക്കുന്നു.
കോടതിയിൽ സമർപ്പിച്ച ജാമ്യ ഹരജിയിൽ സീനിയർ മാനേജർ ചന്ദ്രൻ പറയുന്നത് ഇങ്ങിനെ. കഴിഞ്ഞ 20 ാം തീയ്യതി വൈകീട്ട് 6. 05 ന് ഹസ്സൻ എന്നയാൾ തന്നെ ടെലിഫോണിൽ വിളിച്ചാണ് പരാതി പറഞ്ഞത്. ബാങ്കിൽ പണയം വെച്ച് തിരിച്ചെടുത്ത സ്വർണ്ണാഭരണം മുക്കുപണ്ടമായതായി അയാൾ അറിയിക്കുകയായിരുന്നു. തുടർന്ന് ബാങ്കിൽ നടത്തിയ വിജിലൻസ് പരിശോധനയിലാണ് ഞെട്ടിക്കുന്ന കവർച്ച അറിയുന്നത്.
ഞാൻ അഡ്‌മിനിസ്ട്രേറ്റീവ് ചുമതല വഹിക്കുന്ന സീനിയർ മാനേജരാണ്. സ്വർണ്ണപണയ ചുമതല മാനേജർമാർക്കാണ്. മാത്രമല്ല കഴിഞ്ഞ മെയ് മാസം മുതലാണ് തളിപ്പറമ്പ് ശാഖയിൽ ഞാൻ ചാർജെടുത്തത്. അതിനു മുമ്പു തന്നെ രമ ഇവിടെ ചുമതലക്കാരിയായിരുന്നു. മോഷണം നടന്ന കാര്യം മേലുദ്യോഗസ്ഥരെ ഉടൻ തന്നെ അറിയിക്കുകയും ചെയ്തു. വിവരം പുറത്തായ ഉടൻ രമ തന്നെ വിളിച്ചിരുന്നു. സ്വർണം എടുത്തു പോയതാണെന്നും പാർട്ടി ഇടപെട്ട് പ്രശ്നം ഒതുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. മുകളിലോട്ട് റിപ്പോർട്ട് ചെയ്താൽ താൻ ആത്മഹത്യ ചെയ്യുമെന്നും രമ ഭീഷണി ഉയർത്തി. എന്നാൽ അടുത്ത ദിവസം എനിക്കു ലഭിച്ചത് സസ്പെൻഷനാണ്. കുറ്റവാളിയായ രമയെ രക്ഷിക്കാനും തന്നെ പീഡിപ്പിക്കാനുമാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. അതിനാൽ തനിക്ക് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് സീനിയർ മാനേജർ ഹരജിയിൽ പറയുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർ രമയുടെ മകൻ വിനീതിനേയും അപ്രൈസർ ഷഡാനന്റെ ഭാര്യയേയും പ്രതി ചേർക്കാനുള്ള ഒരുക്കത്തിലാണ്. ബാങ്കിൽ നിന്നും മോഷ്ടിച്ച സ്വർണം വിനീത് ഒറ്റ തവണ തന്നെ ആറ് ലക്ഷം രൂപക്ക് പണയം വെച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ രമയാണ് ഈ തട്ടിപ്പിന്റെ ആസൂത്രണ കേന്ദ്രമെന്ന നിഗമനത്തിലാണ് പൊലീസ്. 19 ഇടപാടുകാരുടെ അരക്കോടിയിലേറെ രൂപക്കുള്ള സ്വർണ്ണമാണ് ബാങ്കിൽ നിന്നും മോഷ്ടിക്കുകയും മറ്റ് സ്ഥാപനങ്ങളിൽ പണയം വെക്കുകയും ചെയ്തത്. കുറ്റകൃത്യം നടന്നുവെന്ന പേരിൽ ഇതിന് പങ്കില്ലാത്ത സീനിയർ മാനേജരാണ് പീഡിപ്പിക്കപ്പെടുന്നത്. മോഷണം ഉന്നത അധികാരികൾക്ക് അറിയിച്ചു എന്നതാണ് അയാൾ ചെയ്ത കുറ്റം.