- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമ്പനി ജീവനക്കാരുടെ ശമ്പള ഇടപാടുകൾക്കായി ഒമാനിലെ ബാങ്കുകൾ ഫീസ് ഈടാക്കുന്നതായി സൂചന; ഫീസ് ഈടാക്കി തുടങ്ങിയത് നവംബർ മുതൽ
മസ്‌കത്ത്: കമ്പനി ജീവനക്കാരുടെ ശമ്പള ഇടപാടുകൾക്കായി ഒമാനിലെ ബാങ്കുകൾ ഫീസ് ഈടാക്കുന്നതായി സൂചന. നവംബർ മാസത്തെ ശമ്പളം മുതലാണ് പുതിയ നടപടിക്ക് ബാങ്കുകൾ തുടക്കമിട്ടത്. ഇതുവരെ സൗജന്യമായിരുന്ന സേവനത്തിനാണ് ഇപ്പോൾ ബാങ്കുകൾ പണം ഈടാക്കുന്നത്. ഇത് കമ്പനികൾക്കും തൊഴിലുടമകൾക്കും അധിക ചെലവ് സൃഷ്ടിക്കും. എന്നാൽ, ഇത്തരമൊരു ഫീസിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല. തൊഴിലാളികളുടെ നവംബർ മാസത്തെ ശമ്പളം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ചെന്നപ്പോഴാണ് പല തൊഴിലുടമകളിൽനിന്നും രാജ്യത്തെ ചില പ്രമുഖ ബാങ്കുകൾ കമീഷൻ ഈടാക്കിയത്. അതേസമയം, വിവിധ ബാങ്കുകളിൽ വ്യത്യസ്ത കമീഷനുകളാണ് ഈടാക്കുന്നതെന്നും സൂചനയുണ്ട്. ഇതുവരെ സൗജന്യമായിരുന്ന സേവനത്തിന് ഒറ്റയടിക്ക് ഫീസ് ഈടാക്കുന്നത് ചെറുകിട കച്ചവടക്കാർക്കൊക്കെ പ്രയാസം സൃഷ്ടിക്കും
മസ്‌കത്ത്: കമ്പനി ജീവനക്കാരുടെ ശമ്പള ഇടപാടുകൾക്കായി ഒമാനിലെ ബാങ്കുകൾ ഫീസ് ഈടാക്കുന്നതായി സൂചന. നവംബർ മാസത്തെ ശമ്പളം മുതലാണ് പുതിയ നടപടിക്ക് ബാങ്കുകൾ തുടക്കമിട്ടത്. ഇതുവരെ സൗജന്യമായിരുന്ന സേവനത്തിനാണ് ഇപ്പോൾ ബാങ്കുകൾ പണം ഈടാക്കുന്നത്. ഇത് കമ്പനികൾക്കും തൊഴിലുടമകൾക്കും അധിക ചെലവ് സൃഷ്ടിക്കും.
എന്നാൽ, ഇത്തരമൊരു ഫീസിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല. തൊഴിലാളികളുടെ നവംബർ മാസത്തെ ശമ്പളം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ചെന്നപ്പോഴാണ് പല തൊഴിലുടമകളിൽനിന്നും രാജ്യത്തെ ചില പ്രമുഖ ബാങ്കുകൾ കമീഷൻ
ഈടാക്കിയത്. അതേസമയം, വിവിധ ബാങ്കുകളിൽ വ്യത്യസ്ത കമീഷനുകളാണ് ഈടാക്കുന്നതെന്നും സൂചനയുണ്ട്.
ഇതുവരെ സൗജന്യമായിരുന്ന സേവനത്തിന് ഒറ്റയടിക്ക് ഫീസ് ഈടാക്കുന്നത് ചെറുകിട കച്ചവടക്കാർക്കൊക്കെ പ്രയാസം സൃഷ്ടിക്കും
Next Story