- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ ബാങ്കിൽ നിന്നും പണം തട്ടിയെടുത്തതിന് പിന്നാലെ മന്ത്രി ജലീലിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം മന്ദഗതിയിൽ ! ഭീഷണി വിവരവും ഫോൺ നമ്പറും സഹിതം കൺസൽറ്റൻസി മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും ഫലമില്ല; അഭിമന്യു വധക്കേസിലെ പ്രതിയെ ഉൾപ്പടെ ജലീൽ 'കില'യിൽ നിയമിച്ചുവെന്നും അനിൽ അക്കര എംഎൽഎ
കണ്ണൂർ: ബന്ധു നിയമന വിവാദത്തിൽ ആരോപണ ശരങ്ങൾ നേരിടുന്ന മന്ത്രി കെ.ടി ജലീലിന്റെ പേരുപയോഗിച്ച് ദുബായിൽ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും അന്വേഷണം മന്ദഗതിയിൽ. മലപ്പുറത്ത് നിന്നുമുള്ള വ്യവസായി ദുബായിലെ ബാങ്കിൽ നിന്നും 3.8 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ച ശേഷം പണം തിരികെ ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ടി ജലീലിന്റെ പേര് പറഞ്ഞ് ബാങ്കിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.എന്നാൽ സംഭവം തട്ടിപ്പാണെന്നറിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കേസ് നടത്താൻ കൺസൽട്ടൻസിയെ ഏൽപ്പിച്ചിരുന്നു. സ്ഥാപനത്തിനെതിരെ ഭീഷണി വന്നതിന് പിന്നാലെ ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മന്ത്രി ജലീലിനും ജനുവരിയിൽ പരാതി നൽകുകയുമുണ്ടായി. എന്നാൽ ഇതിന് കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. ഇത് കാട്ടി സ്ഥാപനം മന്ത്രിയുടെ ഓഫീസുമായി വീണ്ടും ബന്ധപ്പെട്ട സമയത്താണ് ജലീലിനൊപ്പം നിൽക്കുന്ന സെൽഫി വ്യവസായി തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ചത്. ദുബായിൽ കമ്പനി നടത്തിയിരുന്ന മലപ്പ
കണ്ണൂർ: ബന്ധു നിയമന വിവാദത്തിൽ ആരോപണ ശരങ്ങൾ നേരിടുന്ന മന്ത്രി കെ.ടി ജലീലിന്റെ പേരുപയോഗിച്ച് ദുബായിൽ കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും അന്വേഷണം മന്ദഗതിയിൽ. മലപ്പുറത്ത് നിന്നുമുള്ള വ്യവസായി ദുബായിലെ ബാങ്കിൽ നിന്നും 3.8 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ച ശേഷം പണം തിരികെ ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ടി ജലീലിന്റെ പേര് പറഞ്ഞ് ബാങ്കിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി.എന്നാൽ സംഭവം തട്ടിപ്പാണെന്നറിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ കേസ് നടത്താൻ കൺസൽട്ടൻസിയെ ഏൽപ്പിച്ചിരുന്നു. സ്ഥാപനത്തിനെതിരെ ഭീഷണി വന്നതിന് പിന്നാലെ ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും മന്ത്രി ജലീലിനും ജനുവരിയിൽ പരാതി നൽകുകയുമുണ്ടായി. എന്നാൽ ഇതിന് കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. ഇത് കാട്ടി സ്ഥാപനം മന്ത്രിയുടെ ഓഫീസുമായി വീണ്ടും ബന്ധപ്പെട്ട സമയത്താണ് ജലീലിനൊപ്പം നിൽക്കുന്ന സെൽഫി വ്യവസായി തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ചത്.
ദുബായിൽ കമ്പനി നടത്തിയിരുന്ന മലപ്പുറം രണ്ടത്താണി പള്ളിമാലിൽ ഹുസൈനെതിരെ നാഷനൽ ബാങ്ക് ഓഫ് റാസൽഖൈമ, ഇന്ത്യയിലെ പവർ ഓഫ് അറ്റോർണിയായ എക്‌സ്ട്രീം ഇന്റർനാഷനൽ മാനേജ്‌മെന്റ് കൺസൽറ്റൻസി മുഖേന എറണാകുളം മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശപ്രകാരം ഹുസൈനെ പ്രതിയാക്കി ഫെബ്രുവരിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.
2.75 കോടിയെങ്കിലും അടച്ചാൽ ഒത്തുതീർക്കാമെന്ന ബാങ്കിന്റെ വാഗ്ദാനം ഹുസൈന്റെ മലപ്പുറത്തെ ബന്ധുക്കളെ കൺസൽറ്റൻസി അറിയിച്ചു. എന്നാൽ യുഎഇയിൽ നടന്നത് അവിടെ തീർത്താൽ മതിയെന്നും മറ്റെന്തെങ്കിലും വേണമെങ്കിൽ മന്ത്രി കെ.ടി. ജലീലിനെ ബന്ധപ്പെട്ടാൽ മതിയെന്നുമായിരുന്നു അടുത്ത ബന്ധുവിന്റെ മറുപടി. പണം തിരികെ വാങ്ങാൻ ശ്രമിച്ചാൽ രാഷ്ട്രീയബന്ധം ഉപയോഗിച്ചു 'പണി' തരുമെന്നും ഭീഷണി മുഴക്കി. ഭീഷണി വിവരവും ഫോൺ നമ്പറും സഹിതമാണു കൺസൽറ്റൻസി കഴിഞ്ഞ ജനുവരിയിൽ മുഖ്യമന്ത്രിക്കും മന്ത്രിക്കും പരാതി നൽകിയത്.
ജലീലിനെതിരെ ആഞ്ഞടിച്ച് അനിൽ അക്കര
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എസ്ഡിപിഐ നേതാവടക്കമുള്ള 10 പേരെ മന്ത്രി കെ.ടി. ജലീൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷനി (കില)ൽ നിയമിച്ചുവെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചു.
കിലയിലെ എല്ലാ നിയമനവും പിഎസ്‌സി വഴി നടത്തണമെന്നു നിർവാഹക സമിതി തീരുമാനിച്ചതാണ്. 90 ദിവസത്തിൽ കൂടുതലുള്ള നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തണമെന്നാണു സർക്കാർ നിർദ്ദേശം. ഇതെല്ലാം മറി കടന്നാണു നിയമനം.