കുവൈറ്റ് സിറ്റി: ഈദുൽ ഫിത്തർ അവധി പ്രമാണിച്ച് അഞ്ചു മുതൽ ഒമ്പതു വരെ രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിടുമെന്ന് കുവൈറ്റ് ബാങ്കിങ് അസോസിയേഷൻ (കെബിഎ) വ്യക്തമാക്കി. അവധിക്കു ശേഷം പത്തിന് പതിവു പോലെ ബാങ്കുകൾ പ്രവർത്തിക്കുമെന്നും അറിയിപ്പുണ്ട്.

അടുപ്പിച്ച് അഞ്ചു ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ അതിനനുസരിച്ച് തങ്ങളുടെ ഇടപാടുകൾ ചെയ്തു തീർക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റും (സിബികെ) വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സിവിൽ സർവീസ് കമ്മീഷനും ഈദുൽ ഫിത്തർ അവധി അഞ്ചു മുതൽ ഒമ്പതു വരെ പ്രഖ്യാപിച്ചിട്ടുണ്ട്.