മ്പള പരിധി ഉയർത്തിയും നിബന്ധനകൾ കടുപ്പിച്ചും ബാങ്കുകളും വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ വിദേശികളുടെ വായ്‌പ്പയെടുക്കൽ കീറാമുട്ടിയായിരിക്കുകയാണ്. നേരത്തെ 300 ദിനാർ ശമ്പളമുള്ളവർക്കു പോലും വായ്പ അനുവദിച്ചിരുന്ന സ്ഥാനത്താണ് മിനിമം ശമ്പളം 800 ദിനാർ വരെയാക്കി ചില ബാങ്കുകൾ ഉയർത്തിയത് .മിനിമം വേതനം 650 ദിനാർ ആക്കി ഉയർത്തിയ ബാങ്കുകളും ഉണ്ട് . കൂടുതൽ ബാങ്കുകളിലും 400 ദിനാർ ആണ് വ്യക്തിഗത വായ്പക്കുള്ള അടിസ്ഥാന ശമ്പളം . ഒന്നോ രണ്ടോ ബാങ്കുകൾ മാത്രമാണ് 300 ദിനാർ ശമ്പളമുള്ള വിദേശികൾക്ക് ഇപ്പോഴും ലോൺ അനുവദിക്കുന്നത് .

കൂടാതെ കടുത്ത നിബന്ധനകളോടെയാണ് വായ്പകൾ അനുവദിക്കുന്നത് . സാലറി എത്രയാണെന്നുതെളിയിക്കുന്ന സാക്ഷ്യപത്രം , കമ്പനിയിൽ നിന്നുള്ള ഡിക്ലറേഷൻ , ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നുള്ള സേവനാനന്തര ആനുകൂല്യത്തിന് അർഹനായിരിക്കണം തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ .

500 ദിനാറിൽ കുറഞ്ഞ ശമ്പളമുള്ള വിദേശികൾക്ക് ലോൺ ലഭിക്കണമെങ്കിൽ സ്വദേശിയായ ഒരാൾ ജാമ്യം നിൽക്കണം എന്ന വ്യവസ്ഥയും ചില ബാങ്കുകൾ മുന്നോട്ടു വെക്കുന്നുണ്ട് . ബാങ്ക് ലോൺ ഇൻസ്റ്റാൾമെന്റ് എന്നിവയുടെ തിരിച്ചടവ് ബാധ്യത ഇല്ലാത്ത സ്വദേശികൾക്ക് മാത്രമാണ് ഇത്തരത്തിൽ ജാമ്യം നിൽക്കാൻ സാധിക്കൂ എന്നതും വിദേശികൾക്ക് വായ്പ ലഭിക്കുന്നതിനുള്ള പ്രയാസം വർധിപ്പിക്കുന്നു.