- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഴക്കെടുതി: ബാങ്ക് വായ്പകൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം നീട്ടി നൽകണം; ബാങ്കേഴ്സ് സമിതിയോട് ആവശ്യം മുന്നോട്ടു വെച്ചു സംസ്ഥാന സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വായ്പകൾക്ക് മോറട്ടോറിയം നീട്ടി നൽകണമെന്ന് ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മഴക്കെടുതി പരിഗണിച്ച് വായ്പകൾക്ക് ഡിസംബർ 31 വരെ മൊറട്ടോറിയം നീട്ടി നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെടാൻ ഒരുങ്ങുന്നത്. കൊറോണയ്ക്ക് പിന്നാലെ കാലവർഷ കെടുതിയും കൂടിയായതോടെ ദുരിതത്തിലാണ ്കർഷകരും സാധാരണക്കാരും. ഈ സാഹചര്യത്തിലാണ് കാർഷിക, വിദ്യാഭ്യാസ വായ്പകൾ ഉൾപ്പെടെയുള്ളവക്ക് തിരിച്ചടവിന് കൂടുതൽ സമയ നൽകണമെന്ന് മന്ത്രിസഭ നിർദേശിച്ചിരിക്കുന്നത്.
ധനസഹായം വേഗത്തിലാക്കാൻ നിർദ്ദേശം
ഈ കാര്യം സഹകരണ ബാങ്കുകളോടും സംസ്ഥാന സർക്കാരിന് കീഴിലുള്ള ധനകാര്യസ്ഥാപനങ്ങളോടും നിർദേശിക്കും. ഇപ്പോൾ ദുരന്തനിവാണ മാനദണ്ഡങ്ങളനുസരിച്ച് മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ധനസഹായം നൽകി വരുന്നുണ്ട്. ഇത് വേഗത്തിലാക്കാൻ മന്ത്രിസഭ കലക്ടർമാരോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള കൂടുതൽ സഹായത്തെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കും. ആവർത്തിക്കുന്ന വെള്ളപ്പൊക്കം കണക്കിലെടുത്ത് പുഴകളിലെയും ജലാശയങ്ങളിലെയും മാലിന്യം എത്രയും വേഗം നീക്കം ചെയ്യാനും തദേശസ്ഥാപനങ്ങളും കലക്ടർമാരും നടപടി എടുക്കണമെന്നും മന്ത്രിസഭായോഗം നിർദ്ദേശം നൽകി.
മറുനാടന് ഡെസ്ക്