- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവീസ് ചാർജ് ഈടാക്കാൻ ബാങ്കുകൾക്ക് സ്വന്തം നിലയിൽ അധികാരമുണ്ടെന്ന് റിസർവ് ബാങ്ക്; അവസരം മുതലാക്കി ഇടപാടുകൾക്ക് ചാർജ്ജ് ഈടാക്കാൻ ഒരുങ്ങി ബാങ്കുകളും
ന്യൂഡൽഹി: വിവിധ സേവനങ്ങൾക്കു സർവീസ് ചാർജ് ഈടാക്കാൻ ബാങ്കുകൾക്കു സ്വന്തം നിലയിൽ അധികാരമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സർവീസ് ചാർജ് ഈടാക്കാനുള്ള അധികാരം ബാങ്കുകൾക്കു നൽകി 2015 ൽ ആർബിഐ ഉത്തരവ് ഇറക്കിയിട്ടുണ്ട്. സ്വന്തം നിലയിൽ സർവീസ് ചാർജുകൾ ഈടാക്കാനുള്ള അവകാശത്തിൽ നിന്നു റൂറൽ ഗ്രാമീൺ ബാങ്കുകളെ (ആർആർബി) ഒഴിവാക്കിയിട്ടുണ്ട്. സർവീസ് ചാർജുകൾ ഏതളവിൽ വേണമെന്നു തീരുമാനിക്കേണ്ടത് ബാങ്കുകളുടെ ഭരണസമിതിയാണ്. എന്നാൽ, സർവീസ് ചാർജുകൾ സംബന്ധിച്ച വിവരം കൃത്യമായി ഉപയോക്താക്കളെ അറിയിച്ചിരിക്കണം. ചെക്കു മാറുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്. ചെറിയ തുകകളുടെ ഇടപാടുകളിൽ സർവീസ് ചാർജ് ഈടാക്കരുതെന്നും ആർബിഐ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എടിഎം ഇടപാടുകളിൽ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ആർബിഐ ഗവർണർക്ക് അയച്ച കത്തിന്റെ മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. നോട്ടു പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തിൽ എടിഎം ഇടപാടുകൾക്കു
ന്യൂഡൽഹി: വിവിധ സേവനങ്ങൾക്കു സർവീസ് ചാർജ് ഈടാക്കാൻ ബാങ്കുകൾക്കു സ്വന്തം നിലയിൽ അധികാരമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സർവീസ് ചാർജ് ഈടാക്കാനുള്ള അധികാരം ബാങ്കുകൾക്കു നൽകി 2015 ൽ ആർബിഐ ഉത്തരവ് ഇറക്കിയിട്ടുണ്ട്. സ്വന്തം നിലയിൽ സർവീസ് ചാർജുകൾ ഈടാക്കാനുള്ള അവകാശത്തിൽ നിന്നു റൂറൽ ഗ്രാമീൺ ബാങ്കുകളെ (ആർആർബി) ഒഴിവാക്കിയിട്ടുണ്ട്.
സർവീസ് ചാർജുകൾ ഏതളവിൽ വേണമെന്നു തീരുമാനിക്കേണ്ടത് ബാങ്കുകളുടെ ഭരണസമിതിയാണ്. എന്നാൽ, സർവീസ് ചാർജുകൾ സംബന്ധിച്ച വിവരം കൃത്യമായി ഉപയോക്താക്കളെ അറിയിച്ചിരിക്കണം. ചെക്കു മാറുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളാണ് ഉത്തരവിൽ പരാമർശിച്ചിരിക്കുന്നത്. ചെറിയ തുകകളുടെ ഇടപാടുകളിൽ സർവീസ് ചാർജ് ഈടാക്കരുതെന്നും ആർബിഐ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
എടിഎം ഇടപാടുകളിൽ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി ആർബിഐ ഗവർണർക്ക് അയച്ച കത്തിന്റെ മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കുന്നത്. നോട്ടു പരിഷ്‌കരണത്തിന്റെ പശ്ചാത്തലത്തിൽ എടിഎം ഇടപാടുകൾക്കു നിയന്ത്രണമുണ്ടെന്നും ഓരോ പ്രാവശ്യവും എടിഎം കാർഡുകൾ ഉപയോഗിക്കുമ്പോഴും സർവീസ് ചാർജ് ഈടാക്കുന്നതായും ഗവർണർക്കയച്ച കത്തിൽ പുതുശേരി പറയുന്നു.
പണം പിൻവലിക്കുന്നതു മാത്രമല്ല, മിനി സ്റ്റേറ്റ്‌മെന്റ്, ബാക്കിതുക സംബന്ധിച്ച വിവരം എന്നിവയ്ക്കും സർവീസ് ചാർജ് ഈടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിസർവ് ബാങ്കിന്റെ പുതിയ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സർവീസ് ചാർജ്ജുകൾ ഈടാക്കാൻ ഒരുങ്ങുകയാണ് മറ്റ് ബാങ്കുകളും.